Image

ചന്ദ്രശേഖരന്‍നായര്‍ സ്റേഡിയം എക്സിബിഷന്‍ സെന്ററാക്കാന്‍ സര്‍ക്കാര്‍ നീക്കം

Published on 05 September, 2012
ചന്ദ്രശേഖരന്‍നായര്‍ സ്റേഡിയം എക്സിബിഷന്‍ സെന്ററാക്കാന്‍ സര്‍ക്കാര്‍ നീക്കം
തിരുവനന്തപുരം: സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് കൊണ്ടുവരുന്ന എമേര്‍ജിംഗ് കേരള പദ്ധതി വീണ്ടും വിവാദത്തില്‍. എമേര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരത്തെ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം എക്സിബിഷന്‍ സെന്ററാക്കാന്‍ നീക്കം. എമേര്‍ജിംഗ് കേരളയുമായി ബന്ധപ്പെട്ട വെബ്സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജില്ലാവ്യവസായ കേന്ദ്രമാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. സ്വകാര്യ പങ്കാളിത്തതോടെ എട്ട് കോടി മുടക്കിയാണ് എക്സിബിഷന്‍ സെന്റര്‍ സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്. 15 വര്‍ഷത്തേക്ക് സ്റേഡിയം പാട്ടത്തിന് നല്‍കാനും നീക്കമുണ്ട്. വര്‍ഷം ഒരു കോടി രൂപയാണ് പാട്ടത്തുക. എന്നാല്‍ ആദ്യ അഞ്ച് വര്‍ഷത്തേക്ക് പാട്ടത്തുകയക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് നടക്കുന്ന പ്രധാന കായികമേളകള്‍ക്ക് സ്ഥിരം വേദിയാകുന്നത് ചന്ദ്രശേഖരന്‍നായര്‍ സ്റേഡിയമാണ്. നിരവധി കായിക താരങ്ങള്‍ക്ക് വളര്‍ച്ചയ്ക്ക് ചവിട്ടുപടിയായതും ഇവിടുത്തെ പരിശീലനമാണ്. സ്റേഡിയം പാട്ടത്തിന് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിഷേധം ഉയരുമെന്ന് ഉറപ്പായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക