Image

മട്ടന്നൂര്‍ നഗരസഭ നാലാം തവണയും എല്‍ഡിഎഫിനൊപ്പം

Published on 05 September, 2012
മട്ടന്നൂര്‍ നഗരസഭ നാലാം തവണയും എല്‍ഡിഎഫിനൊപ്പം
മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ നാലാം തവണയും എല്‍ഡിഎഫിനൊപ്പം തന്നെ. നഗരസഭയിലെ 34 വാര്‍ഡുകളില്‍ 20 എണ്ണത്തില്‍ വിജയിച്ചാണ്‌ എല്‍ഡിഎഫ്‌ മട്ടന്നൂര്‍ നഗരസഭാഭരണം നിലനിര്‍ത്തിയത്‌. അതേസമയം, 14 വാര്‍ഡുകളില്‍ വിജയിച്ച യുഡിഎഫ്‌ നില മെച്ചപ്പെടുത്തി. ബിജെപി രണ്ടിടത്ത്‌ രണ്ടാം സ്‌ഥാനത്ത്‌ എത്തി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആറ്‌ സീറ്റുകളാണ്‌ യുഡിഎഫ്‌ നേടിയിരുന്നത്‌. ഇത്തവണ പുതിയതായി നിലവില്‍ വന്ന മൂന്ന്‌ വാര്‍ഡിലും വിജയിച്ച യുഡിഎഫ്‌ അഞ്ച്‌ സീറ്റുകളാണ്‌ എല്‍ഡിഎഫില്‍ നിന്ന്‌ പിടിച്ചെടുത്തത്‌. 5 ഇടത്ത് മുസ്ലീംലീഗ് വിജയിച്ചതും ​ശ്രദ്ധേയമായി.

സിപിഎമ്മിനെതിരേ കൊലപാതക രാഷ്‌ട്രീയം ആരോപിച്ചും ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയുമാണ്‌ യുഡിഎഫ്‌ നില മെച്ചപ്പെടുത്തിയതെന്ന്‌ എല്‍ഡിഎഫ്‌ നേതാക്കള്‍ ആരോപിച്ചു. എന്നാല്‍, എല്‍ഡിഎഫ്‌ പരാജയം മറയ്‌ക്കാനാണ്‌ ആരോപണമുന്നയിക്കുന്നതെന്ന്‌ യുഡിഎഫ്‌ പ്രതികരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക