Image

സിബിഐയുടെ നിഷ്പക്ഷത തെളിയുന്നു: ജയ്സ്വാള്‍

Published on 04 September, 2012
സിബിഐയുടെ നിഷ്പക്ഷത തെളിയുന്നു: ജയ്സ്വാള്‍
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട് അഞ്ചു കമ്പനികള്‍ക്കെതിരേ കേസ് രജിസ്റര്‍ ചെയ്തത് സിബിഐയുടെ നിഷ്പക്ഷത തെളിയിക്കുന്നതാണെന്നു കേന്ദ്ര കല്‍ക്കരി മന്ത്രി ശ്രീപ്രകാശ് ജയ്സ്വാള്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണു സിബിഐ പ്രവര്‍ത്തിക്കുന്നതെന്ന് ആര്‍ക്കു പറയാന്‍ കഴിയുമെന്നും ജയ്സ്വാള്‍ ചോദിച്ചു. അഞ്ചു കമ്പനികള്‍ക്കെതിരേയും പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരേയും കേസ് രജിസ്റര്‍ ചെയ്ത സിബിഐ പത്തു നഗരങ്ങളിലെ 30 സ്ഥലങ്ങളില്‍ പരിശോധന നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക