Image

സൂറത്ത് കലാപം: 56 പേര്‍ അറസ്റ്റില്‍

Published on 04 September, 2012
സൂറത്ത് കലാപം: 56 പേര്‍ അറസ്റ്റില്‍
സൂറത്ത്: സൂറത്തിലെ നാന്‍പുരയില്‍ ശനിയാഴ്ച രാത്രി പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപം നിയന്ത്രണവിധേയമായി. ഇതോടനുബന്ധിച്ച് 56 പേരെ പോലീസ് അറസ്റ്റുചെയ്തു.

നഗരത്തെ ഭീതിയിലാഴ്ത്തിയ കലാപത്തില്‍ മുപ്പതില്‍പ്പരം വാഹനങ്ങള്‍ അഗ്‌നിക്കിരയായി. കനത്ത കല്ലേറും കുപ്പിയേറും മൂലം അഞ്ചു പോലീസുകാര്‍ക്കടക്കം നിരവധിപ്പേര്‍ക്ക് പരിക്കേറ്റിരുന്നു.

ഒരു ബൈക്കപകടത്തെത്തുടര്‍ന്ന് ഇരു മതവിഭാഗത്തില്‍പ്പെട്ടവര്‍ തമ്മിലുണ്ടായ സംഘട്ടനം വര്‍ഗീയ കലാപമായി മാറുകയായിരുന്നു. ഈ മേഖലയിലെ മലയാളികള്‍ സുരക്ഷിതരാണ്. പുറത്തുനിന്നുള്ളവരെ കലാപ പ്രദേശത്തേക്ക് കടത്തിവിടുന്നതിന് പോലീസ് വിലക്ക് ഏര്‍പ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക