Image

ഇനി ഭാര്യമാര്‍ക്കും ശമ്പളം നല്‍കണം

Published on 04 September, 2012
ഇനി ഭാര്യമാര്‍ക്കും ശമ്പളം നല്‍കണം
ന്യൂഡല്‍ഹി: ഭാര്യമാര്‍ക്കും ഇനി മുതല്‍ ശമ്പളം നല്‍കാനുള്ള ആലോചനയിലാണ് കേന്ദ്രം. ശമ്പളം നല്‍കേണ്ടത് ഭര്‍ത്താക്കന്മാരാണെന്ന് മാത്രം. ഇത്തരമൊരു പദ്ധതിയുമായി മുന്‍പോട്ട് പോവുകയാണ് കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രാലയം. ഈ പദ്ധതിയനുസരിച്ച് ഭര്‍ത്താവിന്റെ വരുമാനത്തില്‍ നിന്നും ഒരു നിശ്ചിത തുക ഭാര്യയ്ക്ക് ശമ്പളമായി നല്‍കണം. പ്രസ്തുത ബില്‍ ഉടനെ മന്ത്രിസഭയുടെ പരിഗണയ്‌ക്കെത്തും. 

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് ഈ പദ്ധതിയുമായി മുന്‍പോട്ട് പോകുന്നതെന്ന് വനിതാശിശുക്ഷേമ മന്ത്രി കൃഷ്ണ തിരാത്ത് അറിയിച്ചു. ഭാര്യമാര്‍ക്ക് എത്ര തുക നല്‍കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ആറ് മാസത്തിനുള്ളില്‍ ബില്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഭര്‍ത്താക്കന്മാരുടെ വരുമാനത്തിന്റെ 1020 ശതമാനം വരെ ഭാര്യമാരുടെ പേരിലുള്ള അക്കൗണ്ടില്‍ നിക്ഷേപിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക