Image

യുഎഇയിലെ സ്ത്രീകള്‍ അക്രമങ്ങള്‍ക്കെതിരെ പരാതിനല്‍കാറില്ലെന്ന് റിപോര്‍ട്ട്

Published on 04 September, 2012
യുഎഇയിലെ സ്ത്രീകള്‍ അക്രമങ്ങള്‍ക്കെതിരെ പരാതിനല്‍കാറില്ലെന്ന് റിപോര്‍ട്ട്
ദുബൈ: യുഎഇയിലെ സ്ത്രീകളില്‍ ഭൂരിഭാഗം പേരും തങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ പരാതിപെടാറില്ലെന്ന് റിപോര്‍ട്ട്. ദുബൈ പോലീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുവേ പുരുഷന്മാര്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കാനാണ് സ്ത്രീകള്‍ക്ക് മടി.

യുഎഇയിലെ 34.3 ശതമാനം സ്ത്രീകളും തങ്ങള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് പോലീസില്‍ പരാതി നല്‍കാറില്ല. യുഎഇയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ മറ്റ് രാജ്യങ്ങളിലെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്ക് സമാനമാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആണ് ഇതുസംബന്ധിച്ച് കണക്കുകള്‍ നല്‍കിയത്. തിങ്കളാഴ്ച അബൂദാബിയില്‍ നടന്ന യോഗത്തില്‍ പ്രസ്തുത റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വ്യാഴാഴ്ചയാണ് യോഗം അവസാനിക്കുക. 

അഭിമാനം, സാമൂഹീക പ്രതികരണം, കുടുംബാംഗങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം തുടങ്ങി നിരവധി കാരണങ്ങളാണ് വനിതകളെ കേസില്‍ നിന്നും കോടതി നടപടികളില്‍ നിന്നും പിന്തിരിക്കുന്നത്.

യുഎഇയിലെ സ്ത്രീകള്‍ അക്രമങ്ങള്‍ക്കെതിരെ പരാതിനല്‍കാറില്ലെന്ന് റിപോര്‍ട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക