Image

റവന്യു വകുപ്പിനെതിരെ ഇന്‍കെല്‍ എം.ഡി

Published on 04 September, 2012
റവന്യു വകുപ്പിനെതിരെ ഇന്‍കെല്‍ എം.ഡി
തിരുവനന്തപുരം: എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുമ്പോള്‍ റവന്യു വകുപ്പിനെതിരെ ആഞ്ഞടിച്ച് ഇന്‍കെല്‍ എം.ഡി ടി. ബാലകൃഷ്ണന്‍ രംഗത്തെത്തി. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്ഥലം സംസ്ഥാനത്ത് ലഭിച്ചില്ലെങ്കില്‍ അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുമെന്നാണ് ചാനല്‍ അഭിമുഖത്തില്‍ അദ്ദേഹം തുറന്നടിച്ചത്.

നവ സാമ്പത്തിക മാറ്റങ്ങള്‍ അംഗീകരിക്കാത്ത റവന്യു വകുപ്പ് കാലത്തിനനുസൃതമായി മാറാത്തതിനാലാണ് ഭൂമി വിട്ടുനല്‍കാന്‍ മടിക്കുന്നത്. 
വ്യവസായ വകുപ്പിനും കിന്‍ഫ്ര, കെ.എസ്.ഐ.ഡി.സി എന്നിവര്‍ക്കും ഭൂമി നല്‍കാന്‍ മടിയില്ലാത്ത റവന്യു വകുപ്പ് ഇന്‍കെല്ലിന് മാത്രം ഭൂമി നല്‍കാത്തത് യാഥാസ്ഥിതികരായതിനാലാണ്. ഇന്‍കെല്ലിന്റെ ആശയം മനസ്സിലാകാത്തതിനാലാണ് ഇത്രയും വിമര്‍ശങ്ങള്‍ നേരിടേണ്ടിവരുന്നത്.
സാമ്പത്തിക മാറ്റങ്ങളുമായി സഹകരിക്കാത്തതിനാലാണ് മറ്റ് പല സ്ഥാപനങ്ങള്‍ക്കും പാട്ടഭൂമി നല്‍കിയ റവന്യു വകുപ്പ് ഇന്‍കെല്ലിനെ അവഗണിക്കുന്നത്. ഭൂപരിഷ്‌കരണ നിയമപ്രകാരം സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിന് തടസ്സമുള്ളതിനാല്‍ ഇനി അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരും.

26 ശതമാനം സര്‍ക്കാര്‍ ഓഹരിയുള്ള ഇന്‍കെല്‍ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. ഇന്‍കെല്ലിന് പാട്ടത്തിന് ഭൂമി നല്‍കിയാല്‍ ഒന്നും നഷ്ടപ്പെടാനില്ല. കാലാവധി കഴിഞ്ഞാല്‍ പാട്ടഭൂമി തിരികെ എടുക്കാനാവുമെന്നും അദ്ദേഹം പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക