Image

സര്‍ട്ടിഫിക്കറ്റിന് പണമില്ലാത്ത വിദ്യാര്‍ഥിനിക്ക് വി.സി. തുണയായി

Published on 04 September, 2012
സര്‍ട്ടിഫിക്കറ്റിന് പണമില്ലാത്ത വിദ്യാര്‍ഥിനിക്ക് വി.സി. തുണയായി
തേഞ്ഞിപ്പലം: അടിയന്തരമായി ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ പണമില്ലാത്ത വിദ്യാര്‍ഥിനിക്ക് വൈസ് ചാന്‍സലര്‍ തുണയായി. അസ്സല്‍ സര്‍ട്ടിഫിക്കറ്റിന് പണമടച്ച് കാത്തിരുന്ന വണ്ടൂര്‍ സ്വദേശിയായ വിദ്യാര്‍ഥിനിയാണ് അദാലത്തില്‍ പരാതിയുമായെത്തിയത്.

സര്‍ട്ടിഫിക്കറ്റ് വൈകുന്നുവെന്നും ഉടന്‍ ലഭിക്കേണ്ടതായും ഇവര്‍ ബോധിപ്പിച്ചു. എന്നാല്‍, പെട്ടെന്ന് കിട്ടണമെങ്കില്‍ അധികം പണമടക്കണമെന്നായി അധികൃതര്‍. കൈയില്‍ പണമില്ലാതെ എന്തുചെയ്യണമെന്ന് ശങ്കിച്ചുനിന്ന വിദ്യാര്‍ഥിനി വി.സിയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. പണമടച്ചാല്‍ ഇന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുമോയെന്ന് വി.സി ജീവനക്കാരോട് ചോദിച്ചു. ഉത്തരവിട്ടാല്‍ ചെയ്യാമെന്ന ഉറപ്പില്‍ 1000 രൂപ വി.സി വിദ്യാര്‍ഥിനിക്ക് കൈമാറി. ഉച്ചയോടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാല അയക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക