Image

വൈദ്യുതി പ്രസരണ വിതരണ പദ്ധതി വീണ്ടും കൊറിയന്‍ കമ്പനിക്ക്

Published on 04 September, 2012
വൈദ്യുതി പ്രസരണ വിതരണ പദ്ധതി വീണ്ടും കൊറിയന്‍ കമ്പനിക്ക്
തിരുവനന്തപുരം: വൈദ്യുതി പ്രസരണ വിതരണ മേഖല നവീകരണ പദ്ധതിയുടെ കരാര്‍ കൊറിയന്‍ കമ്പനിക്ക് നല്‍കാന്‍ വൈദ്യുതി ഫുള്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. കരാര്‍ ലഭിക്കാന്‍ കമ്പനി ഹൈക്കോടതിയില്‍ നിന്നും അനുകൂല ഉത്തരവ് നേടിയിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ന് ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗം കരാര്‍ കൊറിയന്‍ കമ്പനിക്ക് തന്നെ നല്‍കാന്‍ തീരുമാനിച്ചത്. 

ഇടത് സര്‍ക്കാരിന്റെ കാലത്ത് 239 കോടി രൂപയുടെ ടെന്‍ഡര്‍ കൊറിയന്‍ കമ്പനിക്ക് നല്‍കിയത് വിവാദമായിരുന്നു. ടെന്‍ഡര്‍ കൊറിയന്‍ കമ്പനിക്ക് നല്‍കിയതില്‍ അഴിമതിയുണ്‌ടെന്നാരോപിച്ച് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. ലാവലിന്‍ അഴിമതിയേക്കാള്‍ വലിയ അഴിമതിയാണ് ഇതെന്ന് യുഡിഎഫ് ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് ടെന്‍ഡര്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദന്‍ വൈദ്യുതി മന്ത്രി എ.കെ.ബാലന് കത്ത് നല്‍കി. ഇതേതുടര്‍ന്നാണ് കരാര്‍ റാദ്ദാക്കിയത്. ഇതിനെതിരെ ഹൈക്കോടതിയില്‍ പോയ കൊറിയന്‍ കമ്പനി കഴിഞ്ഞ മേയില്‍ അനുകൂല വിധി നേടിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക