Image

പീഡിപ്പിച്ചെന്ന് ട്വിറ്ററിലൂടെ തസ്‌ലീമ

Published on 04 September, 2012
പീഡിപ്പിച്ചെന്ന് ട്വിറ്ററിലൂടെ തസ്‌ലീമ
ന്യൂഡല്‍ഹി:  പശ്ചിമബംഗാള്‍ സാഹിത്യ അക്കാഡമി പ്രസിഡന്റ് സുനില്‍ ഗംഗോപാധ്യായ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയാണ് ഇത്തവണ അവര്‍ മാധ്യമങ്ങളില്‍ ഇടംപിടിച്ചത്. 'ദ്വിഖണ്ഡിതോ' എന്ന ആത്മകഥാപരമായ തന്റെ നോവലിന് വിലക്കേര്‍പ്പെടുത്തിയതിനും തന്നെ പശ്ചിമബംഗാളില്‍ നിന്ന് പുറത്താക്കിയതിനും പിന്നില്‍ സാഹിത്യ അക്കാഡമി പ്രസിഡന്റാണെന്നും തസ്ലീമ കുറ്റപ്പെടുത്തുന്നു.പുസ്തകം നിരോധിച്ചതിനു പിന്നില്‍ സുനില്‍ ഗംഗാപാധ്യായ ആണ്. അയാള്‍ തന്നെയും നിരവധി സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. ഇത്തരമൊരാള്‍ സാഹിത്യ അക്കാഡമി പ്രസിഡന്റായിരിക്കുന്നത് ലജ്ജാകരമാണെന്നും തസ്ലീമയുടെ ട്വീറ്റില്‍ പറയുന്നു.

മതമൗലികവാദികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് 2007 ല്‍ തസ്ലീമയ്ക്ക് കൊല്‍ക്കത്തയിലെ തന്റെ വസതി ഉപേക്ഷിക്കേണ്ടി വന്നിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക