Image

സംവരണ സമുദായ മുന്നണി നേതാക്കള്‍ പിരിവുകാരെന്ന്‌; ആക്ഷേപവുമായി നേതാക്കള്‍

Published on 04 September, 2012
സംവരണ സമുദായ മുന്നണി നേതാക്കള്‍ പിരിവുകാരെന്ന്‌; ആക്ഷേപവുമായി നേതാക്കള്‍
ആലപ്പുഴ: പിരിവുകാരാണെന്ന എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്‌താവനയ്‌ക്കെതിരേ നേതാക്കള്‍. നിലപാട്‌ ബാലിശവും അപഹാസ്യവുമാണെന്ന്‌ മുന്നണി നേതാക്കളായ വി.ദിനകരനും അഡ്വ: എ പൂക്കുഞ്ഞും കുറ്റപ്പെടുത്തി. സംവരണ പ്രശ്‌നത്തില്‍ എന്‍.എസ്‌.എസിന്‌ കീഴടങ്ങുകയാണ്‌ വെള്ളാപ്പള്ളി ചെയ്‌തിട്ടുള്ളത്‌. സംവരണ സമുദായ മുന്നണിയുടെ പ്രസിഡണ്ടായിരിക്കെ വെള്ളാപ്പള്ളി ഒരു ഗുണവും മുന്നണിക്ക്‌ വേണ്ടി ചെയ്‌തിട്ടില്ല. മുന്നണി നേതാക്കള്‍ പിരിവുകാരാണെന്ന പ്രസ്‌താവന പിന്‍വലിച്ച്‌ മാപ്പു പറയാന്‍ തയ്യറാറാവണമെന്നും ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക