Image

മമതയെ വിമര്‍ശിച്ച പുസ്‌തകശാലയില്‍ റെയ്‌ഡ്‌ നടത്തിയ സംഭവം വിവാദത്തില്‍

Published on 04 September, 2012
മമതയെ വിമര്‍ശിച്ച പുസ്‌തകശാലയില്‍ റെയ്‌ഡ്‌ നടത്തിയ സംഭവം വിവാദത്തില്‍
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിമര്‍ശിച്ച്‌ പുസ്‌തകം പ്രസിദ്ധീകരിച്ച സ്ഥാപനത്തിന്‍െറ ഓഫിസിലും ഷോറൂമിലുമാണ്‌ കൊല്‍ക്കത്ത പൊലീസ്‌ എന്‍ഫോഴ്‌സ്‌മെന്‍റ്‌ വിഭാഗം റെയ്‌ഡ്‌ നടത്തിയത്‌.

പുസ്‌തകം എഴുതിയ മുതിര്‍ന്ന പൊലീസ്‌ ഉദ്യോഗസ്ഥനായ ഡോ. നസ്‌റുല്‍ ഇസ്ലാമിന്റെ `മുസല്‍മാന്‍ദര്‍ കി കരാനിയ' (മുസ്ലിംകള്‍ എന്താണു ചെയ്യേണ്ടത്‌) എന്ന പുസ്‌തകം പ്രസിദ്ധീകരിച്ച സ്ഥാപനത്തിന്‍െറ ഓഫിസിലും ഷോറൂമിലുമാണ്‌ റെയ്‌ഡ്‌ നടത്തിയത്‌. കൂടുതല്‍ മദ്‌റസകളും ഇമാമുമാര്‍ക്ക്‌ സ്‌റ്റൈപ്പന്‍റ്‌ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും പ്രഖ്യാപിക്കുന്നതുവഴി മമത നടപ്പാക്കുന്ന ന്യൂനപക്ഷപ്രീണനനയങ്ങളെയും അവരുടെ വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയത്തെയും പറ്റി പുസ്‌തകത്തില്‍ പ്രതിപാദിച്ചതാണ്‌ മമതെ പ്രകോപിതയാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക