Image

കരിപ്പൂര്‍ വിമാനത്താവള റണ്‍വേ നിര്‍മാണ അഴിമതി: സീനിയര്‍ മാനേജര്‍ ഉള്‍പ്പടെ 2 പേര്‍ അറസ്റ്റില്‍

Published on 04 September, 2012
കരിപ്പൂര്‍ വിമാനത്താവള റണ്‍വേ നിര്‍മാണ അഴിമതി: സീനിയര്‍ മാനേജര്‍ ഉള്‍പ്പടെ 2 പേര്‍ അറസ്റ്റില്‍
കോഴിക്കോട്‌: കരിപ്പൂര്‍ വിമാനത്താവള റണ്‍വേ നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട്‌ സീനിയര്‍ മാനേജര്‍ അടക്കം 2 പേര്‍ കൂടി അറസ്റ്റിലായി. വിമാനത്താവളം സീനിയര്‍ മാനേജര്‍ പ്രകാശ്‌ കാഞ്ചിഗര്‍, സിവില്‍ എന്‍ജിനീയറിംഗ്‌ വിഭാഗം സീനിയര്‍ മാനേജര്‍ എല്‍. ശ്രീധര്‍ എന്നിവരെയാണ്‌ സിബിഐ അറസ്റ്റു ചെയ്‌തത്‌. റണ്‍വേ നിര്‍മാണത്തിന്റെ കരാര്‍ ഏറ്റിരുന്ന ഡല്‍ഹിയിലെ അറോറ ആന്‍ഡ്‌ അസോസിയേറ്റ്‌സിന്റെ ഡയറക്‌ടര്‍മാരായ ബി.ആര്‍. അറോറ, മലയാളിയായ മധു നായര്‍ എന്നിവരെ സിബിഐ അറസ്റ്റ്‌ ചെയ്‌തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും സിബിഐ കസ്റ്റഡിയില്‍ വിട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക