Image

സുധാകരനെതിരേ സിബിഐ കേസെടുത്തിട്ടില്ലെന്ന്‌ പോലീസ്‌

Published on 04 September, 2012
സുധാകരനെതിരേ സിബിഐ കേസെടുത്തിട്ടില്ലെന്ന്‌ പോലീസ്‌
ന്യൂഡല്‍ഹി: ജഡ്‌ജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ കെ സുധാകരനെതിരേ സിബിഐ കേസെടുത്തിട്ടില്ലെന്ന്‌ പോലീസ്‌ കോടതിയെ അറിയിച്ചു. കേസ്‌ പരിഗണിക്കുന്ന തിരുവനന്തപുരം ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിലാണ്‌ സിബിഐ ഇക്കാര്യം അറിയിച്ചത്‌.

ഈ മാസം 7 ന്‌ ഈ കേസില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി വിധി പറയാനിരിക്കുകയാണ്‌. സുധാകരനെതിരേ സുപ്രീംകോടതി അയച്ച കത്ത്‌ സിബിഐയ്‌ക്ക് കൈമാറുക മാത്രമാണ്‌ ചെയ്‌തതെന്നാണ്‌ പോലീസ്‌ വിശദീകരണം. കേസ്‌ നടക്കുന്ന തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ വിശ്വാസമില്ലെന്നും കേസ്‌ ഈ കോടതിയില്‍ നിന്നും മാറ്റണമെന്നും സുധാകരന്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു.

കേസിനാസ്‌പദമായ വിവാദ പ്രസംഗം കൊട്ടാരക്കരയില്‍ വെച്ചാണ്‌ നടത്തിയതെന്നും അതുകൊണ്ട്‌ ഈ കോടതിയുടെ പരിധിയില്‍ വരില്ലെന്നും സുധാകരന്‍ പറയുന്നു. ജഡ്‌ജിമാര്‍ കൈക്കൂലി വാങ്ങുന്നത്‌ കണ്ടിട്ടുണ്‌ടെന്ന വിവാദ പ്രസംഗത്തിന്റെ പേരിലായിരുന്നു കേസ്‌. ഇക്കാര്യത്തില്‍ ആദ്യം പോലീസ്‌ അന്വേഷണവും പിന്നീട്‌ പ്രത്യേക സംഘത്തിന്‌ അന്വേഷണ ചുമതല മാറുകയുമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക