Image

യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ്: സാനിയ, പെയ്സ് സഖ്യങ്ങള്‍ പുറത്തായി

Published on 04 September, 2012
യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ്: സാനിയ, പെയ്സ് സഖ്യങ്ങള്‍ പുറത്തായി
ന്യൂഡല്‍ഹി: യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ സാനിയ മിര്‍സയുടെയും ലിയാണ്ടര്‍ പെയ്സിന്റെയും സഖ്യങ്ങള്‍ പുറത്തായി. റഷ്യന്‍ താരം യെലേന വെസ്നിനയുമൊത്ത് മത്സരിച്ച പെയ്സ് ചെക് താരങ്ങളായ ലൂസി ഹ്രദേക്കാ- ഫ്രാന്റിസേക് സെര്‍മാക് സഖ്യത്തോട് പരാജയപ്പെടുകയായിരുന്നു. സ്കോര്‍ 6-7, 5-7. ടൂര്‍ണമെന്റിലെ മൂന്നാം സീഡുകളായ പെയ്സ്-യെലേന സഖ്യത്തെ ഒരു മണിക്കൂറും 43 മിനിറ്റും നീണ്ടു നിന്ന പോരാട്ടത്തിലാണ് ഏഴാം സീഡുകളായ ചെക് സഖ്യം പരാജയപ്പെടുത്തിയത്. ബ്രട്ടീഷ് താരം കോളിന്‍ ഫ്ളെമിങുമൊത്ത് മത്സരിച്ച സാനിയ ചെക് താരം ക്വെത്ത പെഷ്ചെകെ, പോളണ്ട് താരം മാര്‍സിന്‍ മറ്റ്കോവ്സ്കി സഖ്യത്തോടാണ് അടിയറവ് പറഞ്ഞത്. 69 മിനിറ്റിനുള്ളില്‍ സാനിയയും കൂട്ടുകാരനും കീഴടങ്ങുകയായിരുന്നു. 3-6, 5-7 എന്ന സ്കോറിനായിരുന്നു ചെക്-പോളണ്ട് സഖ്യം വിജയിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക