Image

ജനങ്ങള്‍ തമിഴ്‌നാട്ടിലേക്ക് പോകരുതെന്ന് ലങ്കന്‍ സര്‍ക്കാര്‍

Published on 03 September, 2012
ജനങ്ങള്‍ തമിഴ്‌നാട്ടിലേക്ക് പോകരുതെന്ന് ലങ്കന്‍ സര്‍ക്കാര്‍
ന്യൂഡല്‍ഹി: തമിഴ്‌നാട് സന്ദര്‍ശിക്കരുതെന്ന് തങ്ങളുടെ പൗരന്മാരോട് ശ്രീലങ്കന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ഉത്തരവെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അടിയന്തര ആവശ്യത്തിന് തമിഴ്‌നാട്ടിലേക്ക് പോകേണ്ടിവരുന്ന ഘട്ടത്തില്‍ ചെന്നൈയിലെ ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷനുമായി ബന്ധപ്പെടണമെന്നും ഉത്തരവില്‍ പറയുന്നു.

ശ്രീലങ്കയില്‍ നിന്നെത്തിയ തീര്‍ഥാടകരെ തഞ്ചാവൂരിലെ ഒരു ആരാധനാലയത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞ് കൈയേറ്റം ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തമിഴ്‌നാട്ടിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയത്. ചെന്നൈയില്‍ പരിശീലനത്തിനെത്തിയ രണ്ട് ശ്രീലങ്കന്‍ ഫുട്‌ബോള്‍ ടീമിനോടും നാട്ടിലേക്ക് മടങ്ങാന്‍ മുഖ്യമന്ത്രി ജയലളിത കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക