Image

നെല്ലിയാമ്പതി മിന്നാമ്പാറ എസ്‌റ്റേറ്റ് ഭൂമി പതിച്ച് കൊടുക്കുന്നതിനും സ്‌റ്റേ

Published on 03 September, 2012
നെല്ലിയാമ്പതി മിന്നാമ്പാറ എസ്‌റ്റേറ്റ് ഭൂമി പതിച്ച് കൊടുക്കുന്നതിനും സ്‌റ്റേ
ന്യൂദല്‍ഹി: നെല്ലിയാമ്പതി മിന്നാമ്പാറ എസ്‌റ്റേറ്റ് ഭൂമി കൈവശം വെച്ചവര്‍ക്ക് പതിച്ചുകൊടുക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. മിന്നാമ്പാറ എസ്‌റ്റേറ്റ് വനഭൂമിയാണെങ്കില്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ പി. സദാശിവം, രഞ്ജന്‍ ഗോഗോയ് എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു.

മിന്നാമ്പാറ എസ്‌റ്റേറ്റിലെ 200 ഏക്കര്‍ ഭൂമി കൈവശം വെച്ചവര്‍ക്ക് കൈവശാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്ന് കേരള ഹൈകോടതി മാര്‍ച്ച് 15ന് പുറപ്പെടുവിച്ച വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി നടപടി. ഏറെ വൈകി കേരള സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു. നെല്ലിയാമ്പതി കാരപ്പാറ എസ്‌റ്റേറ്റ് ഭൂമിക്ക് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സുപ്രീംകോടതി നേരത്തേ സ്‌റ്റേ ചെയ്തിരുന്നു. അതിന് പിറകെയാണ് മിന്നാമ്പാറ എസ്‌റ്റേറ്റ് ഭൂമിയുടെ കൈമാറ്റവും തടഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക