Image

ഷഹ്നാസ് ഗര്‍ഭിണി; പിതൃത്വമറിയാന്‍ ഡി.എന്‍.എ പരിശോധന

Published on 03 September, 2012
ഷഹ്നാസ് ഗര്‍ഭിണി; പിതൃത്വമറിയാന്‍ ഡി.എന്‍.എ പരിശോധന
ചെന്നൈ: വിവാഹ തട്ടിപ്പിന് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്ത ഷഹ്നാസ് ആറു മാസം ഗര്‍ഭിണി. ഏറ്റവുമൊടുവില്‍ വിവാഹം കഴിച്ച ഫുട്ബാള്‍ താരം പ്രസന്നയാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് ഷഹ്നാസും താനല്ലെന്ന് പ്രസന്നയും അവകാശപ്പെട്ടതോടെ ഡി.എന്‍.എ പരിശോധനക്കുള്ള ഒരുക്കത്തിലാണ് പൊലീസ്. ഷഹ്നാസിന്റെ ആവശ്യപ്രകാരമാണിത്. മുന്‍ ഭര്‍ത്താക്കന്മാരെയും കാമുകരെയും ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് ഭീതിയിലായ മുന്‍ ഭര്‍ത്താക്കന്മാര്‍ ചെന്നൈയില്‍നിന്ന് മുങ്ങാതിരിക്കാന്‍ ഇവരെ പൊലീസ് നിരീക്ഷിച്ചുവരുകയാണ്.

പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശിനിയായ ഷഹ്നാസ് വിവാഹം കഴിച്ച് പണം തട്ടിയതായി എട്ടുപേരാണ് ചെന്നൈ പൊലീസില്‍ പരാതിനല്‍കിയത്. ഷഹ്നാസിനെ അറസ്റ്റ് ചെയ്ത് ചെന്നൈ പൂഴല്‍ വനിതാ ജയിലില്‍ അടച്ചിരിക്കുകയാണ്. പ്രസന്ന ഉള്‍പ്പെടെ നാലുപേരെ മാത്രമേ വിവാഹം കഴിച്ചിട്ടുള്ളൂവെന്നും മറ്റുള്ളവരുമായി അടുത്തിടപഴകിയിട്ടേ ഉള്ളൂവെന്നുമാണ് ഷഹ്നാസ് പറയുന്നത്. ആദ്യഭര്‍ത്താവ് പത്തനംതിട്ട സ്വദേശി സിദ്ദീഖില്‍ ഷഹ്നാസിന് 10 വയസ്സുള്ള മകളുണ്ട്.

ഷഹ്നാസ് ഗര്‍ഭിണി; പിതൃത്വമറിയാന്‍ ഡി.എന്‍.എ പരിശോധന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക