Image

വിദ്യാലയങ്ങള്‍ വീണ്ടും സജീവമാകുന്നു

Published on 03 September, 2012
വിദ്യാലയങ്ങള്‍ വീണ്ടും സജീവമാകുന്നു
ദോഹ: രണ്ട് മാസത്തിലധികം നീണ്ട മധ്യവേനലവധി കഴിഞ്ഞ് ഖത്തറിലെ വിദ്യാലയ വളപ്പുകള്‍ വീണ്ടും സജീവമാകുന്നു. രാജ്യത്തെ സ്വതന്ത്ര സ്‌കൂളുകള്‍ ഈ മാസം ഒമ്പതിനാണ് തുറക്കുന്നതെങ്കിലും ഇന്ത്യന്‍ സ്‌കൂളുകള്‍ ഇന്നലെ മുതല്‍ തുറന്നുതുടങ്ങി. ചില നഴ്‌സറികളിലും ഇന്നലെ ക്‌ളാസുകള്‍ ആരംഭിച്ചിട്ടുണ്ട്.

സ്വതന്ത്ര സ്‌കൂളുകള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ 20122013 അധ്യയനവര്‍ഷത്തിന്റെ രണ്ടാം ടേമിലേക്ക് പ്രവേശിക്കുകയാണ്. ഖത്തറിലെ ഏറ്റവും വലിയ ഇന്ത്യന്‍ സ്‌കൂളായ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളില്‍ ഇന്നലെ ക്‌ളാസുകള്‍ ആരംഭിച്ചു. ഇതിന് മുന്നോടിയായി ശനിയാഴ്ച സ്‌കൂളില്‍ അധ്യാപകര്‍ക്കായി ഓറിയന്‍േറഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. സി.ബി.എസ്.ഇ പാഠ്യപദ്ധതിയിലെ പുതിയ പരിഷ്‌കാരങ്ങളെക്കുറിച്ച് പ്രിന്‍സിപ്പല്‍ എ.പി ശശിധരന്‍ വിശദീകരിച്ചു. വിവിധ വകുപ്പുകളുടെ പ്രത്യേക യോഗവും നടന്നു. ഡോ. സോഫിയ രജനിയായിരുന്നു കോഓര്‍ഡിനേറ്റര്‍.

ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍, ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ എന്നിവ നാളെ തുറക്കും. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലും ഭവന്‍സ് പബ്‌ളിക് സ്‌കൂളിലും ക്‌ളാസുകള്‍ സെപ്തംബര്‍ ഒമ്പതിനാണ് ആരംഭിക്കുക. ബിര്‍ള പബ്‌ളിക് സ്‌കൂളില്‍ മൂന്ന് മുതല്‍ പ്‌ളസ്ടുവരെ നാളെ ക്‌ളാസ് തുടങ്ങും. എന്നാല്‍, കെ.ജി, െ്രെപമറി വിഭാഗങ്ങളില്‍ നാലാം തീയതിയായിരിക്കും ക്‌ളാസ് തുടങ്ങുക.

വേനലവധി കഴിഞ്ഞ് തുറക്കുന്നതിന് മുന്നോടിയായി സ്‌കൂളുകള്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മിക്ക സ്‌കൂളുകളിലും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയും ഗതാഗത സംവിധാനങ്ങള്‍ കുറ്റമറ്റതാക്കുകയും ചെയ്തതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിപണിയില്‍ സ്‌കൂള്‍ സാമഗ്രികള്‍ വാങ്ങാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും നല്ല തിരക്ക് അനുഭവപ്പെട്ടു.

സുപ്രീം വിദ്യാഭ്യാസ കൗണ്‍സില്‍ ഈ അധ്യയനവര്‍ഷം മുതല്‍ സ്‌കുളുകള്‍ക്ക് ഏകീകൃത കലണ്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് സ്‌കൂളുകള്‍ ഒരുമിച്ചായിരിക്കും അടക്കുകയും തുറക്കുകയും ചെയ്യുക. എന്നാല്‍, ഇന്ത്യന്‍ സ്‌കൂളുകള്‍ അടുത്ത അധ്യയനവം വര്‍ഷം മുതലാണ് ഏകീകൃത കലണ്ടര്‍ നടപ്പാക്കുന്നത്. ഇതിനാലാണ് ഇത്തവണ പല സ്‌കൂളുകളും വ്യത്യസ്ത തീയതികളില്‍ തുറക്കുന്നത്.

വിദ്യാലയങ്ങള്‍ വീണ്ടും സജീവമാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക