Image

കോട്ടയം താഴത്തങ്ങാടി ജലോത്സവം: ശ്രീഗണേഷ്‌ ചുണ്ടന്‌ ട്രോഫി

Published on 01 September, 2012
കോട്ടയം താഴത്തങ്ങാടി ജലോത്സവം: ശ്രീഗണേഷ്‌ ചുണ്ടന്‌ ട്രോഫി
കോട്ടയം: കോട്ടയം താഴത്തങ്ങാടി ജലോത്സവത്തില്‍ കൊല്ലം സെന്റ്‌ ഫ്രാന്‍സീസ്‌ ബോട്ട്‌ ക്ലബ്‌ തുഴഞ്ഞ ശ്രീഗണേഷ്‌ ചുണ്ടന്‌ ട്രോഫി. കുമരകം ടൗണ്‍ ബോട്ട്‌ ക്ലബിന്റെ ജവഹര്‍ തായങ്കരി ചുണ്‌ടനെ ഫോട്ടോ ഫിനിഷിംഗില്‍ തോല്‍പിച്ചാണ്‌ കിരീടം സ്വന്തമാക്കിയത്‌.

ആദ്യസെമിയില്‍ കാരിച്ചാലും ജവഹര്‍ തായങ്കരിയും തമ്മിലാണ്‌ ഏറ്റുമുട്ടിയത്‌. ഇതില്‍ ജവഹര്‍ തായങ്കരി വിജയിച്ചപ്പോള്‍ രണ്‌ടാം സെമിയില്‍ പായിപ്പാടനും ശ്രീ ഗണേഷും തമ്മില്‍ വാശിയേറിയ പോരാട്ടമാണ്‌ നടന്നത്‌. ഇതില്‍ ശ്രീഗണേഷ്‌ വിജയിച്ചതോടെയാണ്‌ ജവഹര്‍ തായങ്കരിയും ശ്രീഗണേഷും തമ്മിലുള്ള കലാശപ്പോരാട്ടത്തിന്‌ വേദിയൊരുങ്ങിയത്‌.

ഇരുട്ടുകുത്തി എ ഗ്രേഡില്‍ കുട്ടനാട്‌ ബോട്ട്‌ ക്ലബിന്റെ തുരുത്തിത്തറ 25 വിജയിച്ചു. ചുരുളന്‍ എ ഗ്രേഡില്‍ തിരുവാര്‍പ്പ്‌ സ്റ്റാര്‍ ബോട്ട്‌ ക്ലബിന്റെ വേലങ്ങാടന്‍ 27 കിരീടത്തില്‍ മുത്തമിട്ടു. കോട്ടയം ടൗണ്‍ ബോട്ട്‌ ക്ലബിന്റെ അമ്പലക്കടവന്‍ നാല്‌ വെപ്പ്‌ എ ഇനത്തില്‍ വിജയിച്ചു. വിജയികള്‍ക്ക്‌ ജില്ലാ പോലീസ്‌ ചീഫി. സി. രാജഗോപാല്‍, നഗരസഭാധ്യക്ഷന്‍ സണ്ണി കല്ലൂര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.
കോട്ടയം താഴത്തങ്ങാടി ജലോത്സവം: ശ്രീഗണേഷ്‌ ചുണ്ടന്‌ ട്രോഫി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക