Image

ആസാം കലാപകാരികളില്‍ നിന്നു ആയുധം പിടിച്ചെടുക്കണം: ഇ.ടി. മുഹമ്മദ് ബഷീര്‍

Published on 31 August, 2012
ആസാം കലാപകാരികളില്‍ നിന്നു ആയുധം പിടിച്ചെടുക്കണം: ഇ.ടി. മുഹമ്മദ് ബഷീര്‍
മലപ്പുറം: ആസാമിലെ ബോഡോ തീവ്രവാദികളുടെ കൈവശമുള്ള ആയുധങ്ങളടക്കം പിടിച്ചെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നു മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി. മലപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ആസാം ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ആസാമിലെതുള്‍പ്പെടെയുള്ള അധ:സ്ഥിതരുടെ ഉന്നമനത്തിനായി കേരളത്തിന്റെ വിഭവശേഷി പങ്കുവെക്കണം. വിദ്യാഭ്യാസത്തിലൂടെയല്ലാതെ ഇവരെ മാറ്റിയെടുക്കാനാവില്ല. സ്വന്തം നാട്ടിലേക്കു എന്നു തിരിച്ചെത്തുമെന്നു പോലുമറിയാതെയാണു ആസാമിലെ ദുരിതബാധിതര്‍ ക്യാമ്പുകളില്‍ കഴിയുന്നത്. ഇവര്‍ക്കായി രാഷ്ട്രീയ നേതൃത്വം ഒറ്റക്കെട്ടായി ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. റഹ്മത്തുല്ല ഖാസിമി മൂത്തേടം, ഡോ. ഹുസൈന്‍ മടവൂര്‍, ആസാം മുസ്ലിംലീഗ് പ്രസിഡന്റ് ഡോ. മുഹമ്മദ് ദലീര്‍ ഖാന്‍, പി. അബ്ദുല്‍ ഹമീദ്, പി. ഉബൈദുള്ള എംഎല്‍എ, വി. മുസ്തഫ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക