Image

ഓണാഘോഷം മലയാളികള്‍ മദ്യത്തില്‍ മുക്കി: പന്ന്യന്‍ രവീന്ദ്രന്‍

Published on 31 August, 2012
ഓണാഘോഷം മലയാളികള്‍ മദ്യത്തില്‍ മുക്കി: പന്ന്യന്‍ രവീന്ദ്രന്‍
നെയ്യാറ്റിന്‍കര: ഓണത്തെയും സമസ്ത ആഘോഷങ്ങളെയും മലയാളി മദ്യത്തില്‍ മുക്കിയതായി സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കരിനട ആശ്രയ റസിഡന്റ്സ് അസോസിയേഷന്‍ ആന്‍ഡ്് യൂത്ത് ക്ളബിന്റെ ഓണവര്‍ത്തമാന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുന്‍കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധി സ്മാരക നിധി അഖിലേന്ത്യാ ചെയര്‍മാന്‍ പി. ഗോപിനാഥന്‍നായര്‍ അധ്യക്ഷനായിരുന്ന യോഗത്തില്‍ നഗരസഭ കൌണ്‍സിലര്‍ എന്‍.കെ. അനിതാകുമാരി, എം. വേണുഗോപാലന്‍തമ്പി, അതിയന്നൂര്‍ ശ്രീകുമാര്‍, ആര്‍. സുശീലന്‍, ആശ്രയ ഭാരവാഹികളായ അയണിത്തോട്ടം കൃഷ്ണന്‍നായര്‍, എന്‍.കെ. രഞ്ജിത്ത്, സജീര്‍ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക