Image

സീറോ മലബാര്‍ സഭ അല്‌മായ സമ്മേളനത്തിന്‌ സ്വിറ്റ്‌സര്‍ലാന്റില്‍ ഞായറാഴ്‌ച തുടക്കം

Published on 31 August, 2012
സീറോ മലബാര്‍ സഭ അല്‌മായ സമ്മേളനത്തിന്‌ സ്വിറ്റ്‌സര്‍ലാന്റില്‍ ഞായറാഴ്‌ച തുടക്കം
ബാസല്‍: സീറോ മലബാര്‍ സഭ അല്‌മായ സമ്മേളനം സ്വിറ്റസര്‍ലന്റിലെ ബാസലില്‍ നാളെ നടത്തപ്പെടും. അല്‌മായ സമ്മേളനത്തിനായി ഇന്ന്‌ (ശനി) ഉച്ചകഴിഞ്ഞ്‌ 1:30ന്‌ സൂറിച്ച്‌ അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന അല്‌മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്‌ക്കലിനെയും, അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യനെയും, ഫാ.ജോസഫ്‌ മരുതൂക്കുന്നേലിനെയും വൈദികരും അല്‌മായ പ്രതിനിധികളും ചേര്‍ന്ന്‌ സ്വീകരിക്കും.

നാളെ ഉച്ചകഴിഞ്ഞ്‌ 4 മണിക്ക്‌ ബാസല്‍ സെന്റ്‌ ആന്റണീസ്‌ ദൈവാലയത്തില്‍ വി.അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷങ്ങളെത്തുടര്‍ന്ന്‌ ചേരുന്ന അല്‌മായ സമ്മേളനം അല്‌മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്‌ക്കല്‍ ഉദ്‌ഘാടനം ചെയ്യും. അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തും.

ബാസല്‍ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്മ്യൂണിറ്റി പ്രീസ്റ്റ്‌ ഇന്‍ ചാര്‍ജ്‌ ഫാ.വിന്‍സന്റ്‌ കദളിക്കാട്ടില്‍ പുത്തന്‍പുര, പാരീഷ്‌ കമ്മറ്റി സെക്രട്ടറി ഗീവര്‍ഗീസ്‌ കിഴക്കേടത്ത്‌, സിബി തോട്ടുകടവില്‍, മാത്യു കുരീക്കല്‍, ഡേവിസ്‌ വെള്ളാറയ്‌ക്കല്‍, വര്‍ഗീസ്‌ തിരുതനത്തില്‍ എന്നിവര്‍ സമ്മേളനത്തിന്‌ നേതൃത്വം നല്‍കും.
സീറോ മലബാര്‍ സഭ അല്‌മായ സമ്മേളനത്തിന്‌ സ്വിറ്റ്‌സര്‍ലാന്റില്‍ ഞായറാഴ്‌ച തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക