Image

ആല്‍പ്‌സിലെ മഞ്ഞില്‍ ഇന്ത്യയുടെ നയതന്ത്ര രേഖകള്‍

Published on 31 August, 2012
ആല്‍പ്‌സിലെ മഞ്ഞില്‍ ഇന്ത്യയുടെ നയതന്ത്ര രേഖകള്‍
പാരീസ്: ആല്‍പ്‌സ് പര്‍വതനിരയില്‍ മഞ്ഞില്‍ പുതഞ്ഞനിലയില്‍ ഇന്ത്യയുടെ നയതന്ത്ര രേഖകളടങ്ങിയ ബാഗ് കണ്ടെത്തി. ഫ്രാന്‍സില്‍ 46 വര്‍ഷം മുമ്പ് എയര്‍ ഇന്ത്യയുടെ വിമാനം തകര്‍ന്നുവീണ പ്രദേശത്ത് കണ്ടെത്തിയ ബാഗ് വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങിയതായി പാരീസിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 

ആല്‍പ്‌സ് പര്‍വത നിരകളുടെ ഫ്രഞ്ച് മേഖലയില്‍ എന്തോ തിളങ്ങുന്നതായി കണ്ട സഞ്ചാരികള്‍ പറഞ്ഞതനുസരിച്ച് ഒരു പര്‍വതാരോഹകനും സഹായികളും നടത്തിയ തിരച്ചിലിലാണ് ഇന്ത്യയുടെ രേഖകളടങ്ങിയ സഞ്ചി കണ്ടെടുത്തത്. വിദേശത്തുള്ള എംബസിയിലേക്ക് ഇന്ത്യയില്‍ നിന്നയച്ച കത്തുകളടങ്ങിയ തപാല്‍ സഞ്ചിയാണിതെന്നാണ് കരുതുന്നത്. ചണം കൊണ്ടുള്ള സഞ്ചിയില്‍ 'ഡിപ്ലോമാറ്റിക് മെയില്‍' എന്നും മിനിസ്ട്രി ഓഫ് എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് എന്നും എഴുതിയിട്ടുണ്ട്. 

മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യാ വിമാനം 1996 ജനവരിയില്‍ ആല്‍പ്‌സിന് മുകളില്‍ തകര്‍ന്നു വീണിരുന്നു. വിമാനത്തിലുണ്ടായിരുന്ന 117 പേരും മരണമടഞ്ഞു. ആ വിമാനത്തിലുണ്ടായിരുന്ന സഞ്ചിയാണിതെന്നാണ് കരുതുന്നത്. ഇത് കണ്ടെത്തിയ കാര്യം തങ്ങളെ ഔപചാരികമായി അറിയിച്ചിട്ടില്ലെന്നും സഞ്ചി വീണ്ടെടുക്കാന്‍ നടപടിയെടുക്കുമെന്നും പാരീസിലെ ഇന്ത്യന്‍എംബസി വൃത്തങ്ങള്‍ അറിയിച്ചു.

ആല്‍പ്‌സിലെ മഞ്ഞില്‍ ഇന്ത്യയുടെ നയതന്ത്ര രേഖകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക