Image

വെട്ടിക്കുറച്ച ഗള്‍ഫ് സര്‍വീസുകള്‍ 17ന് പുനഃസ്ഥാപിക്കും

Published on 31 August, 2012
വെട്ടിക്കുറച്ച ഗള്‍ഫ് സര്‍വീസുകള്‍ 17ന് പുനഃസ്ഥാപിക്കും
ന്യൂഡല്‍ഹി: കേരളംഗള്‍ഫ്‌റൂട്ടില്‍ വെട്ടിക്കുറച്ച എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസ് ഈ മാസം 17ഓടെ പുനഃസ്ഥാപിക്കും. പഴയ വേനല്‍ക്കാല ഷെഡ്യൂള്‍ പുനഃസ്ഥാപിക്കുന്നതോടൊപ്പം കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. പി.ടി.തോമസ്, പി.കരുണാകരന്‍, എം.ഐ.ഷാനവാസ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് കേന്ദ്ര വ്യോമയാനമന്ത്രി അജിത്‌സിങ് ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ അറിയിച്ചതാണിത്. 

പൈലറ്റുമാരുടെ സമരംമൂലം എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യാ എക്‌സ്പ്രസും ഗള്‍ഫിലേക്കുള്ള വിമാനസര്‍വീസുകളുടെ എണ്ണം കുറച്ചിരുന്നു. എയര്‍ ഇന്ത്യയുടെ കേരളത്തില്‍നിന്നുള്ള സര്‍വീസ് ആഴ്ചയില്‍ 45 ആയിരുന്നത് 42 ആയും എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ സര്‍വീസ് 20 ശതമാനവും കുറച്ചു. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ആഴ്ചയില്‍ 77 വിമാനങ്ങളാണ് നേരത്തേ ഗള്‍ഫിലേക്ക് സര്‍വീസ് നടത്തിയത്.

വിമാനസര്‍വീസുകള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങള്‍ കേന്ദ്രത്തിന് ലഭിച്ചിരുന്നു. സര്‍വീസുകള്‍ പഴയതുപോലെയാക്കുന്ന ജോലി നടക്കുന്നുണ്ട്. എന്നാല്‍ ഉത്സവകാലത്തും അവധിക്കാലത്തും കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ വേണ്ട ശേഷി ഇപ്പോള്‍ എയര്‍ ഇന്ത്യക്കില്ലെന്ന് വ്യോമയാന മന്ത്രി അജിത് സിങ് പറഞ്ഞു.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് എന്നിവയ്ക്കുപുറമേ, ഇന്‍ഡിഗോ ആഴ്ചയില്‍ ഏഴും ജെറ്റ് എയര്‍വെയ്‌സ് ആഴ്ചയില്‍ 35 ഉം സര്‍വീസുകള്‍ കേരളത്തില്‍നിന്ന് ഗള്‍ഫിലേക്ക് നടത്തുന്നുണ്ട്.

വെട്ടിക്കുറച്ച ഗള്‍ഫ് സര്‍വീസുകള്‍ 17ന് പുനഃസ്ഥാപിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക