മെല്‍ബണ്‍: മാല്‍വണ്‍ ഹോളി യൂക്കരിസ്റ്റ് പള്ളിയില്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ മാതാവിന്റെ സ്വര്‍ഗാരോഹണ തിരുനാളും ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും ആഘോഷിച്ചു. വൈകുന്നേരം ആറിന് ആഘോഷമായ പാട്ടുകുര്‍ബാനയും തുടര്‍ന്ന് സ്നേഹവിരുന്നും ഒരുക്കി.
പാട്ടുകുര്‍ബാനയ്ക്കുശേഷം ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ ചടങ്ങുകളും സംഘടിപ്പിച്ചു. സീറോ മലബാര്‍ സഭ മെല്‍ബണ്‍ ചാപ്ലെയിന്‍ റവ. ഫാ. പീറ്റിര്‍ കാവുംപുറം, റവ. ഫാ. വിന്‍സെന്റ് മഠത്തിപ്പറമ്പില്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി.