Image

ജോലി സ്ഥലത്ത് വീണ്ടും അപകടം: റാസല്‍ഖൈമയില്‍ മലയാളി യുവാവ് മരിച്ചു

Published on 29 August, 2012
ജോലി സ്ഥലത്ത് വീണ്ടും അപകടം: റാസല്‍ഖൈമയില്‍ മലയാളി യുവാവ് മരിച്ചു
റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ജോലിക്കിടെ അപകടത്തില്‍പ്പെട്ട് ചൊവ്വാഴ്ച ഒരു മലയാളി കൂടി മരിച്ചു. ഇതോടെ ഒരാഴ്ചക്കിടെ റാസല്‍ഖൈമയില്‍ ജീവന്‍ പൊലിഞ്ഞ മലയാളികളുടെ എണ്ണം ആറായി. കോര്‍ക്വെയര്‍ സ്റ്റീവന്‍ റോക്ക് ക്യൂ ടുവില്‍ െ്രെഡവറായതൃശൂര്‍ കൊടകര കോടാലിയില്‍ ചാത്തുപറമ്പില്‍ കേശവന്റെ മകന്‍ സന്തോഷാണ് (35) ചൊവ്വാഴ്ച താനോടിക്കുന്ന വാഹനത്തിനടിയില്‍പ്പെട്ട് ദാരുണമായി മരിച്ചത്. പാറമടയില്‍ നിന്നെടുത്ത ലോഡുമായി ഇറങ്ങി വരുന്നതിനിടെ ടെറക്‌സ് വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്ന് വണ്ടിയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അടിയില്‍പ്പെടുകയായിരുന്നു. െ്രെഡവറുടെ ഭാഗത്തേക്കാണ് വണ്ടി മറിഞ്ഞത്.

സംഭവസ്ഥലത്ത് തന്നെ മരിച്ച സന്തോഷിന്റെ മൃതദേഹം ഷവല്‍ ഉപയോഗിച്ച് വാഹനം മാറ്റിയ ശേഷമാണ് പുറത്തെടുക്കാനായത്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്കായിരുന്നു സംഭവം. നാല് വര്‍ഷമായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നെന്ന് സന്തോഷിന്റെ ബന്ധു രാജന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. റാസല്‍ഖൈമ സൈഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഏഴ് മാസം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയി തിരികെയെത്തിയത്. ഭാര്യ: സവിത. മക്കള്‍: കണ്ണന്‍, പാറു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക