Image

അക്ഷരാ ഡ്രാമാറ്റിക്‌ ക്ലബ്‌ വാര്‍ഷിക പൊതുയോഗം

സിദ്ധിഖ്‌ വലിയകത്ത്‌ Published on 28 August, 2012
അക്ഷരാ ഡ്രാമാറ്റിക്‌ ക്ലബ്‌ വാര്‍ഷിക പൊതുയോഗം
കുവൈറ്റ്‌: അക്ഷരാ ഡ്രാമാറ്റിക്‌ ക്ലബ്‌ (എ. ഡി. സി) കുവൈറ്റ്‌, എട്ടാം വാര്‍ഷിക പൊതുയോഗം ഓഗസ്‌റ്റ്‌ പതിനൊന്നാം തീയതി പ്രസിഡന്റ്‌ എം. വി. ഡേവിഡിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. സെക്രട്ടറി സൂസന്‍ ജോയി വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. പ്രസിഡന്റ്‌ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ശ്ശാഘിച്ച്‌ പ്രസംഗിച്ചു. വൈസ്‌ പ്രസിഡന്റ്‌ നൈനാന്‍ ചെറിയാന്‍ സദസിന്‌ നന്ദി രേഖപ്പെടുത്തി.

2012-13 ലേക്ക്‌ ഡേവിഡിനെ പ്രസിഡന്റായും, നൈനന്‍ ചെറിയാനെ വൈസ്‌ പ്രസിഡന്റായും ഇ.ഏ ഏബ്രഹാമിനെ സെക്രട്ടറിയായും സജി മനയിലിനെ പ്രോഗ്രാം ഡയറക്‌ടറായും രാജു ദാനിയേലിനെ ട്രഷറാറായും തെരഞ്ഞെടുത്തു.

ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തില്‍ സാമ്പത്തീകമായി ബുദ്ധിമുട്ടുന്ന ഭവന രഹിതരായ നാടകകലാരംഗത്ത്‌ പ്രവര്‍ത്തിച്ചവരോ പ്രവര്‍ത്തിക്കുന്നവരോ ആയ കലാകരന്‍/ കലാകാരിക്ക്‌ ഭവന നിര്‍മ്മാണ സഹായത്തിനായി രണ്‌ടുലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനിച്ചു.
അക്ഷരാ ഡ്രാമാറ്റിക്‌ ക്ലബ്‌ വാര്‍ഷിക പൊതുയോഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക