Image

സൗദിയില്‍ സൈബര്‍ കുറ്റകൃത്യ നിയമം കര്‍ശനമാക്കുന്നു

Published on 27 August, 2012
സൗദിയില്‍ സൈബര്‍ കുറ്റകൃത്യ നിയമം കര്‍ശനമാക്കുന്നു
റിയാദ് :സൗദി അറേബ്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയുളള നിയമങ്ങള്‍ കര്‍ശനമാക്കുന്നു.സൈബര്‍ കുറ്റകൃത്യങ്ങളെ ഗൗരവകരമായി കണ്ടു കഠിന ശിക്ഷ നല്‍കുന്നതു പരിഗണനയിലെന്നു സൗദി സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ആന്റി സൈബര്‍ െ്രെകം ഏജന്‍സി മേധാവി കേണല്‍ അല്‍ സൗദ് മുത്തവ അറിയിച്ചു.

10 വര്‍ഷം വരെ തടവും പിഴയും നല്‍കുന്നതാണു പരിഗണിക്കുന്നത്. വ്യക്തിഹത്യ, ക്രെഡിറ്റ് കാര്‍ഡ് കോഡ് ചോര്‍ത്തല്‍, ബ്ലാക്ക് മെയ് ലിങ് തുടങ്ങിയവ പരിശോധിച്ചു ശിക്ഷാ നടപടികള്‍ നിശ്ചയിക്കാന്‍ പ്രത്യേക സെല്‍ രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യ രീതിയും തോതുമനുസരിച്ചു ശിക്ഷയിലും വ്യത്യാസമുണ്ടാകും.
ഭീകര പ്രവര്‍ത്തനം, സദാചാര വിരുദ്ധ, മതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ലക്ഷ്യമിട്ടുള്ള വെബ്‌സൈറ്റുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തി. വെബ് സൈറ്റുകള്‍ തകര്‍ക്കുകയും ഇ മെയ്ല്‍ അഡ്രസുകള്‍ ചോര്‍ത്തുകയും ചെയ്യുന്നവര്‍ക്കു കര്‍ശന ശിക്ഷ നല്‍കും.

സൗദിയില്‍ സൈബര്‍ കുറ്റകൃത്യ നിയമം കര്‍ശനമാക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക