Image

നാദാപുരം സ്വദേശി റൂവിയില്‍ നിര്യാതനായി

Published on 26 August, 2012
നാദാപുരം സ്വദേശി റൂവിയില്‍ നിര്യാതനായി
മസ്‌കത്ത്: റൂവിയില്‍ മൊബൈല്‍ ഷോപ്പ് നടത്തിയിരുന്ന നാദാപുരം സ്വദേശി നെടുന്തോല്‍ മഹ്മൂദ് (52) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് റൂവിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. റമദാന് ശേഷമുള്ള സുന്നത്ത് നോമ്പനുഷ്ഠിച്ചിരുന്ന ഇദ്ദേഹത്തിന് സുബഹ് നമസ്‌കാരത്തിന് ശേഷം ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നവത്രെ. ഭാര്യ: റംല. മക്കള്‍: മുബീന, ശംസുദ്ദീന്‍, ജാബിര്‍, ആദില്‍, മര്‍വ. മസ്‌കത്ത് കെ.എം.സി.സി. നേതാവ് നെടുന്തോല്‍ മൂസ സഹോദരനാണ്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി. കെ.എം.സി.സി. നേതാക്കളായ കെ.കെ. സൂപ്പിഹാജി, പി.എ.വി. അബൂബക്കര്‍, ഖാലിദ് കുന്നുമ്മല്‍, പി.കെ. അബ്ദുല്ല മാസ്റ്റര്‍, എം.ടി. അബൂബക്കര്‍, പി.ടി.കെ. ശമീര്‍, സെയ്ദ് ശിവപുരം, സുന്നീസെന്റര്‍ നേതാക്കളായ ഹസന്‍ബാവ, അബൂബക്കര്‍ മൗലവി എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക