Image

ജിപിസിസി സ്വാതന്ത്ര്യദിനാഘോഷം നടത്തി

സിദ്ധിഖ്‌ വലിയകത്ത്‌ Published on 25 August, 2012
ജിപിസിസി സ്വാതന്ത്ര്യദിനാഘോഷം നടത്തി
കുവൈറ്റ്‌: ഗള്‍ഫ്‌ പ്രവാസി കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌- കുവൈറ്റ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ 66-ാമത്‌ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളില്‍ നടന്ന ആഘോഷങ്ങളില്‍ വിവിധ മേഖല കമ്മിറ്റികളുടെ പ്രാതിനിധ്യം കൊണ്‌ട്‌ ശ്രദ്ധേയമായി.

ചടങ്ങില്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്‌ക്കുംവേണ്‌ടി പ്രവര്‍ത്തിക്കുവാന്‍ യോഗം ആഹ്വാനം ചെയ്‌തു. ആഘോഷത്തോടനുബന്ധിച്ച്‌ വിവിധ കലാപരിപാടികളും നടന്നു.

കോണ്‍ഗ്രസ്‌ നേതാവ്‌ രാജന്‍ ഡാനിയേല്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു. ജിപിസിസി പ്രസിഡന്റ്‌ രാജീവ്‌ നടുവിലേമുറി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോമോന്‍ തോമസ്‌ സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ ചീഫ്‌ കോ-ഓര്‍ഡിനേറ്റര്‍ ജില്‍സ്‌ കുടകശേരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രക്ഷാധികാരികളായ വിജയഭാനു, എബി വാരിക്കാട്‌ എന്നിവര്‍ പ്രസംഗിച്ചു. സാല്‍മിയ കണ്‍വീനര്‍ ജോയല്‍ ജോസ്‌ നന്ദി പറഞ്ഞു.

പരിപാടികള്‍ക്ക്‌ സാല്‍മിയ ഭാരവാഹികളായ ഗിരീഷ്‌ നായര്‍, സാബു പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കലാപരിപാടികളില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനദാനം ജിപിസിസി നേതാക്കള്‍ നിര്‍വഹിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക