Image

മസ്‌കറ്റ്‌ വാഹനാപകടം: മരിച്ച മലയാളുടെ മൃതദേഹങ്ങള്‍ ശനിയാഴ്‌ച നാട്ടിലെത്തിക്കും

Published on 24 August, 2012
മസ്‌കറ്റ്‌ വാഹനാപകടം: മരിച്ച മലയാളുടെ മൃതദേഹങ്ങള്‍ ശനിയാഴ്‌ച നാട്ടിലെത്തിക്കും
മസ്‌കറ്റ്‌: ബുധനാഴ്‌ച ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഒമ്പത്‌ മലയാളികളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു. മസ്‌കത്തില്‍ നിന്ന്‌ വെള്ളിയാഴ്‌ചരാത്രിയും ശനിയാഴ്‌ച ഉച്ചക്കും കേരളത്തിലെത്തുന്ന മൂന്ന്‌ എയര്‍ ഇന്ത്യ വിമാനങ്ങളിലായി മൃതദേഹങ്ങള്‍ കൊണ്ടുപോകാനാണ്‌ ശ്രമം.

ഉച്ചക്ക്‌ രണ്ടിന്‌ മസ്‌കത്തില്‍ നിന്ന്‌ ഷാര്‍ജ വഴി കോഴിക്കോട്ടേക്ക്‌ പോകുന്ന എയര്‍ ഇന്ത്യന്‍ എക്‌സ്‌പ്രസില്‍ അപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി റിഷാന്‍െറ (25) മൃതദേഹം നാട്ടിലെത്തിക്കും. വെള്ളിയാഴ്‌ച രാത്രി 7.20 ഓടെ ഈ വിമാനം കോഴിക്കോട്‌ എത്തുമെന്നാണ്‌ കരുതുന്നത്‌.
വെള്ളിയാഴ്‌ച രാത്രി ഒമാന്‍ സമയം പത്തരക്ക്‌ മസ്‌കത്തില്‍ നിന്ന്‌ പുറപ്പെടുന്ന ചെന്നെകൊച്ചി വിമാനത്തിലാണ്‌ മലപ്പുറം തവനൂര്‍ റോഡ്‌ അണിമംഗലം വീട്ടില്‍ മുസ്‌തഫ (37), ഭാര്യ റുഖിയ (30) മകള്‍ മുഹ്‌്‌സിന (ഒമ്പത്‌ എന്നിവരുടെ മൃതദേഹം കൊണ്ടുപോകാന്‍ പദ്ധതിയിടുന്നത്‌. ഈവിമാനം ശനിയാഴ്‌ച 1.20ന്‌ കൊച്ചി വിമാനത്താവളത്തിലെത്തുമെന്ന്‌ പ്രതീക്ഷിക്കുന്നു.

വെള്ളിയാഴ്‌ച രാത്രി ഒമാന്‍ 12.05ന്‌ മുംബൈ വഴി കോഴിക്കോട്ടേക്ക്‌ പോകുന്ന വിമാനത്തിലാണ്‌ കണ്ണൂര്‍ മട്ടന്നൂര്‍ കുളങ്ങരകണ്ടി പുതിയപുരയില്‍ ഖാലിദ്‌ മൗലവി (33) ഭാര്യ സഫ്‌നാസ്‌ (24), മക്കളായ മുഹമ്മദ്‌ അസീം (ഏഴ്‌), മുഹമ്മദ്‌ അനസ്‌ (അഞ്ച്‌), ഫാത്തിമ (മൂന്ന്‌) എന്നിവരുടെ അഞ്ചു മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തിരിക്കുന്നത്‌. ഈ വിമാനം ശനിയാഴ്‌ച ഉച്ചക്ക്‌ ഒന്നോടെ കോഴിക്കോട്‌ വിമാനത്താവളത്തില്‍ എത്തുമെന്ന്‌ പ്രതീക്ഷിക്കുന്നു.
മസ്‌കറ്റ്‌ വാഹനാപകടം: മരിച്ച മലയാളുടെ മൃതദേഹങ്ങള്‍ ശനിയാഴ്‌ച നാട്ടിലെത്തിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക