Image

സൂപ്പര്‍മാര്‍ക്കറ്റിന്റെ മറവില്‍ തട്ടിപ്പ്:കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം പൊളിഞ്ഞു

Published on 23 August, 2012
സൂപ്പര്‍മാര്‍ക്കറ്റിന്റെ മറവില്‍ തട്ടിപ്പ്:കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം പൊളിഞ്ഞു
ദോഹ: ഖത്തറില്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ മറവില്‍ വന്‍ തട്ടിപ്പ് നടത്തിയ കേസ് പരാതിക്കാരെ സ്വധീനിച്ച് ഒതുക്കിത്തീര്‍ക്കാന്‍ പോലിസ്, രാഷ്ട്രീയ തലങ്ങളില്‍ നടന്ന ശ്രമം പൊളിഞ്ഞു. പെരുമ്പടപ്പ് പോലിസില്‍ പരാതി നല്‍കിയവര്‍ക്ക് നഷ്ടപ്പെട്ട പണം തിരികെ നല്‍കുകയും പാസ്‌പോര്‍ട്ട് കേസില്‍ പിഴയടക്കുകയും ചെയ്ത് അവസാനിപ്പിച്ച കേസിന് ചാവക്കാട് പോലിസിന് പരാതി ലഭിച്ചതോടെയാണ് വീണ്ടും ജീവന്‍ വെച്ചത്.

ഈ മാസം 16ന് ആബിദിനെ പെരുമ്പടപ്പ് പോലിസ് പിടികൂടിയെങ്കിലും സാമ്പത്തിക തട്ടിപ്പ് ഒഴിവാക്കി വ്യാജപാസ്‌പോര്‍ട്ട് കേസിലാണ് അറസ്റ്റ് എന്ന് പ്രചാരണമുണ്ടായിരുന്നു.

ആബിദ് പോലീസ് പിടിയിലായതോടെ എടപ്പാളിലെ യൂത്ത് കോണ്‍ഗ്രസ് നേതാവാണ് കേസിന്റെ ഗൗരവം ലഘൂകരിക്കാന്‍ ഇടപെടല്‍ നടത്തിയത്.
ഇതിന്റെ ഫലമായാണ് പെരുമ്പടപ്പ് പോലിസ് തുടരന്വേഷണത്തിന് മുന്‍കൈയ്യെടുക്കാതിരുന്നതെന്ന് പറയപ്പെടുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയെ പിടികൂടിയിട്ടും ഇതിന് പ്രാധാന്യം നല്‍കാതെ വ്യാജ പാസ്‌പോര്‍ട്ട് കേസിന് പ്രാധാന്യം നല്‍കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും ഉന്നതരുടെ ഇടപെടലിനെത്തുടര്‍ന്നാണത്രെ. ആബിദിന് ജാമ്യം ലഭിക്കാന്‍ വേണ്ടിയാണ് വ്യാജ പാസ്‌പോര്‍ട്ട് കേസിന് പ്രാധാന്യം നല്‍കിയതെന്നാണ് പറയപ്പെടുന്നത്. ഇയാള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനും പോലിസിലെ ചിലര്‍ ശ്രദ്ധിച്ചിരുന്നു.
വിവിധ ഗള്‍ഫ് നാടുകളിലായി സമാന തട്ടിപ്പുകളിലൂടെ ഈ സംഘം 20 കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലിസ് പറയുന്നത്.

സൂപ്പര്‍മാര്‍ക്കറ്റിന്റെ മറവില്‍ തട്ടിപ്പ്:കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം പൊളിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക