Image

ടെല്‍അവീവില്‍ ഓണാഘോഷം സെപ്‌റ്റംബര്‍ ഒന്നിന്‌

ബോജി സി. തോമസ്‌ Published on 22 August, 2012
ടെല്‍അവീവില്‍ ഓണാഘോഷം സെപ്‌റ്റംബര്‍ ഒന്നിന്‌
ടെല്‍അവീവ്‌: ടെല്‍അവീവ്‌ യാഫൂ സെന്റ്‌ പീറ്റേഴ്‌സ്‌ ഇടവക മലയാളി സമൂഹത്തിന്റെയും ഇന്ത്യന്‍ ചാപ്ലെയിന്‍സിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്‌റ്റംബര്‍ ഒന്നിന്‌ സെന്റ്‌ തെരാ സാന്റാ ഓഡിറ്റോറിയത്തിലാണ്‌ ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്‌.

1500 ഓളം മലയാളികള്‍ അധിവസിക്കുന്ന, മതരാഷ്‌ട്രീയ ആശയവൈരുദ്ധ്യങ്ങളാല്‍ കലുഷിതമായ ഇവിടെ സര്‍വമതസ്ഥരേയും ഒരു കുടകീഴില്‍ അണിനിരത്തി ഐശ്വരത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും പ്രതീകമായ ഓണാഘോഷം വളരെ പ്രധാന്യം അര്‍ഹിക്കുന്നു.

ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാകായിക, സാംസ്‌കാരിക സമ്മേളനങ്ങളും, മാവേലിമന്നന്റെ വ്യത്യസ്‌ത ദൃശ്യ അവതരണവും ഓണസദ്യയും നടക്കും.

റവ. ഫാ. ജയശീലന്‍, റവ. ഫാ. സെബാസ്റ്റ്യന്‍, കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ അലോഷ്യസ്‌, സെക്രട്ടറി സുജ എന്നിവര്‍ ആഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‍കും. പരിപാടിയിലേക്ക്‌ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ടെല്‍അവീവില്‍ ഓണാഘോഷം സെപ്‌റ്റംബര്‍ ഒന്നിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക