Image

റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു

Published on 22 August, 2012
റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു
റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയിലുണ്‌ടായ വാഹനാപകടത്തില്‍ മൂന്ന്‌ മലയാളികള്‍ മരിച്ചു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശികളാണ്‌ മരിച്ചത്‌.

കുലശേഖരപുരം ആദിനാട്‌ പനച്ചുംമൂട്‌ ജുമാമസ്‌ജിദിന്‌ സമീപം നെടിയത്ത്‌ പടീറ്റതില്‍ അബ്‌ദുള്‍ റഹ്മാന്റെ മകന്‍ ഹാഷിം(25), ആണ്‌ടൂര്‍കുറ്റിയില്‍ ജമാലുദീന്റെ മകന്‍ ഷെമീര്‍ (23), തയ്യില്‍ തെക്കതില്‍ ബഷീര്‍( 35) എന്നിവരാണ്‌ മരിച്ചത്‌. അപകടത്തില്‍ പരിക്കേറ്റ യുഎഇ സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇയാളുടെ നില ഗുരുതരമാണ്‌.

പുലര്‍ച്ചയോടെയാണ്‌ അപകടമുണ്‌ടായത്‌. മരിച്ച ഹാഷിമും ഷെമീറും ഒരാഴ്‌ചമുമ്പാണ്‌ ജോലിതേടി ആദ്യമായി ഗള്‍ഫിലെത്തിയത്‌.യുഎഇയില്‍ നിന്ന്‌ ഒമാനിലേക്കു പോകുന്ന വഴി ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പിക്കപ്പ്‌വാനും തമ്മില്‍ കൂട്ടിയിച്ചായിരുന്നു അപകടം.
റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക