അലങ്കാര വൃക്ഷം (കവിത)
AMERICA
21-Aug-2012
ഗീതാ രാജന്‍
AMERICA
21-Aug-2012
ഗീതാ രാജന്‍

സ്വീകരണ മുറിയുടെ മൂലയില്‍
ചിത്രപണികള്‍ കൊണ്ടലങ്കരിച്ച
ചട്ടിയൊന്നില്‍ പ്രതിഷ്ടിച്ചു വച്ചിട്ടുണ്ട്
പച്ച നിറഞ്ഞൊരു സ്വാതന്ത്ര്യത്തെ !!
ചിത്രപണികള്‍ കൊണ്ടലങ്കരിച്ച
ചട്ടിയൊന്നില്‍ പ്രതിഷ്ടിച്ചു വച്ചിട്ടുണ്ട്
പച്ച നിറഞ്ഞൊരു സ്വാതന്ത്ര്യത്തെ !!
കണ്ണാടി മാളികയിലെ
നിഷേധങ്ങളുടെ ചതുപ്പില്‍
പതുങ്ങി കിടന്നു സ്വപനം കാണുന്നുണ്ട്
നനവുകളിലേക്ക് പടരും വേരിനെ
ഇലയില്‍ ചുംബിച്ചും കൊമ്പ് കോര്‍ത്തും
പ്രണയം പങ്കു വക്കും വന്മരത്തെ
മധുരം നുകരും പകല്‍ വെളിച്ചത്തെ
നെഞ്ചോടു ചേര്‍ത്തു പുണരും
നിലാവിനെ!!
കണ്ണു കൊണ്ടുഴിയുന്നുണ്ട്
തൊട്ടു നോക്കുന്നുണ്ട്
വാക്കുകള്‍ കൊണ്ടൊരു ചൂണ്ട
കോര്‍ക്കുന്നുണ്ടതിനെ
വന്നു പോകും അതിഥികള്‍ !!
അപ്പോഴും ചിരിച്ചു തലയാട്ടി
അരുതുകളുടെ കുറിപ്പടിയില്‍
അണിഞ്ഞൊരുങ്ങി നില്‍ക്കും
ഉയരങ്ങളിലേക്ക് പാലമായ
ഭാര്യയെ പോലെ
അലങ്കരമായൊരു നിസ്സഹായത !!
(ചന്ദ്രിക ആഴ്‌ചപതിപ്പ് ജൂണ്‍ 22)

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments