Image

മലയാളിയുടെ രേഖകള്‍ കവര്‍ന്നു

Published on 21 August, 2012
മലയാളിയുടെ രേഖകള്‍ കവര്‍ന്നു
ജിദ്ദ: ജിദ്ദയില്‍ ബിസിനസ് നടത്തുന്ന മലയാളിയുടെ വാഹനത്തില്‍ നിന്ന് വിലപ്പെട്ട നിരവധി രേഖകള്‍ അടങ്ങിയ ബാഗ് കവര്‍ന്നു.ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ ജാരിസ് മത്തേറുടെ ഹമ്മറിന്റെ സൈഡിലെ ഗ്‌ളാസ് പൊട്ടിച്ചാണ് കമ്പനി രജിസ്‌ട്രേഷന്‍, മൂന്ന് ഇംപോര്‍ട്്എക്‌സ്‌പോര്‍ട്് ലൈസന്‍സുകള്‍, ബലദിയ ലൈസന്‍സ്, സിവില്‍ ഡിഫന്‍സ് ലൈസന്‍സ്, ബാങ്ക്രേഖകള്‍, കമ്പനി ഇന്‍വോയ്‌സുകള്‍ തുടങ്ങിയവയുടെ ഒറിജിനല്‍ ഡോക്യുമെന്റുകള്‍ അടക്കമുള്ളവ കവര്‍ന്നത്. കാലാവധി കഴിഞ്ഞ എ.ടി.എം കാര്‍ഡ് പുതുക്കാന്‍ പോയപ്പോള്‍ രേഖകളുടെ ഒറിജിനല്‍ ആവശ്യപ്പെട്ടതിനെ തുടന്ന് ബാങ്കില്‍ സമര്‍പ്പിക്കാനായി ലാപ്‌ടോപ് ബാഗില്‍ വെച്ച് വാഹനത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

രാത്രി രണ്ടു മണിക്ക് ശാര ഖുറൈശില്‍ വാഹനം പാര്‍ക്ക് ചെയ്ത് ഫാര്‍മസിയില്‍ മരുന്നു വാങ്ങാന്‍ കയറിയ സമയത്താണ് മോഷണം നടന്നത്. ബാഗില്‍ ലാപ്‌ടോപ് ആണെന്ന ധാരണയില്‍ കൊണ്ടുപോയതാകാമെന്ന് കരുതുന്നു.

പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് എത്തി വിരലടയാളം ശേഖരിച്ചു. രേഖകള്‍ കണ്ടു കിട്ടിയാല്‍ 0502279458 നമ്പറില്‍ അറിയിക്കണമെന്ന് റജാസ് അഭ്യര്‍ഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക