Image

ആര്‍എസ്‌സി ജിദ്ദയില്‍ സ്‌നേഹ ശൃംഖല സംഘടിപ്പിച്ചു

Published on 21 August, 2012
ആര്‍എസ്‌സി ജിദ്ദയില്‍ സ്‌നേഹ ശൃംഖല സംഘടിപ്പിച്ചു
ജിദ്ദ: അറിവും അരോഗ്യവും സ്വതാത്‌പര്യങ്ങള്‍ക്കനുസൃതമായി ജീവിച്ചുതീര്‍ക്കാനുള്ളതല്ലെന്നും സാമൂഹിക പ്രതിബദ്ധതയോടെ മറ്റുള്ളവരുടെയും വേദനയും വേവലാതിയും മനസിലാക്കണമെന്നും ലഭ്യമായ ഒഴിവുകളും കഴിവുകളും ഇത്തരം പ്രയാസങ്ങളുടെ പരിഹാരത്തിന്‌ വിനിയോഗിക്കുന്നവര്‍ക്കു മാത്രമേ കരുത്തുറ്റ സാമൂഹിക നിര്‍മിതിയുടെ ഭാഗമാകാന്‍ സാധിക്കുകയുള്ളൂവെന്നും ആര്‍എസ്‌ സി മുന്‍ നാഷണല്‍ ചെയര്‍മാന്‍ ഷംസുദീന്‍ നിസാമി അഭിപ്രായപ്പെട്ടു.

പ്രലോഭനങ്ങളെ അതിജയിക്കണം എന്ന സന്ദേശത്തില്‍ റിസാല സ്റ്റഡിസര്‍ക്കിള്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നടത്തുന്ന ഉണര്‍ത്തു സമ്മേളനങ്ങളുടെ ഭാഗമായി ആര്‍എസ്‌സി ജിദ്ദാ സോണ്‍ സംഘടിപ്പിക്കുന്ന സ്‌നേഹശൃംഖലയില്‍ `ദൗത്യവും നിയോഗവും' എന്ന വിഷയം അവതരിപ്പിച്ച്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ധാര്‍മിക വീഥിയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക്‌ സാമൂഹ്യസേവനം അവഗണിക്കാന്‍ കഴിയില്ല, സ്വസഹോദരന്റെ മുഖത്തുനോക്കി പുഞ്ചിരിക്കുന്നതുപോലും ധര്‍മ്മമാണെന്ന പ്രവാചകാധ്യാപനത്തിന്റെ പൊരുള്‍ ഉള്‍കൊള്ളേണ്‌ടവരാണ്‌ നാം. ചുറ്റുവട്ടത്തുള്ള പ്രലോഭനങ്ങളുടെ കാഴ്‌ചകളല്ല, യാഥാര്‍ഥ്യങ്ങളുടെ നേര്‍കാഴ്‌ചകളാണ്‌ നാം കാണേണ്‌ടത്‌ അദ്ദേഹം കൂട്ടിര്‍േത്തു. ആര്‍എസ്‌സി ജിദ്ദാ സോണിനു കീഴിലുള്ള പതിനേഴ്‌ യൂണിറ്റുകളില്‍ നിന്നായി തെരഞ്ഞെടുത്ത സ്‌നേഹ സംഘങ്ങള്‍ക്കായുള്ള പരിശീലനവും ചടങ്ങില്‍ നടന്നു.

ആര്‍എസ്‌സി നാഷണല്‍ വൈസ്‌ ചെയര്‍മാന്‍ അബ്ദുനാസിര്‍ അന്‍വരി ഉദ്‌ഘാടനം ചെയ്‌തു. മുഹ്‌സിന്‍ സഖഫി, സുജീര്‍ പുത്തന്‍പള്ളി,സലാം പൊന്നാട്‌, ഖലീല്‍ കൊളുറം, ഷരീഫ്‌ മാസ്റ്റര്‍ വെളിമുക്ക്‌, ഗഫൂര്‍ പൊന്നാട്‌ തുടങ്ങിയവര്‍ പങ്കെടുത്തു.
ആര്‍എസ്‌സി ജിദ്ദയില്‍ സ്‌നേഹ ശൃംഖല സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക