സൂപ്പര്‍മാര്‍ക്കറ്റിന്‍െറ മറവില്‍ തട്ടപ്പ്: കേരളത്തില്‍ അറസ്റ്റിലായ പ്രതി റിമാന്‍ഡില്‍
Published on 18 August, 2012
ദോഹ: സൂപ്പര്‍മാര്‍ക്കറ്റിന്‍െറ മറവില്‍ ദോഹയിലെ വ്യാപാരികളില്‍ നിന്ന് ലക്ഷങ്ങള്‍
തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ പൊന്നാനി മാറഞ്ചേരി കരിങ്കല്ലത്താണി ഐനിച്ചിറ
പെങ്ങണാത്ത് ആബിദ് മുഹമ്മദി (32) നെതിരെ അന്വേഷണം തുടരുമെന്ന് പോലിസ്.
കഴിഞ്ഞദിവസം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്‌ത
ആബിദിനെ ഇപ്പോള്‍ പൊന്നാനി സബ്‌ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
തുടരന്വേഷണത്തിന്‍െറ ഭാഗമായി ആബിദിനെ കസ്റ്റഡിയില്‍ വാങ്ങാനും പോലിസ്
ആലോചിക്കുന്നുണ്ട്.
ഇന്ത്യന്‍ എംബസിയില്‍ നിന്ന് ആഭ്യന്തര സെക്രട്ടറി വഴി
മലപ്പുറം എസ്.പിക്കും തുടര്‍ന്ന് തിരൂര്‍ ഡിവൈ.എസ്.പിക്കും അവിടെ നിന്നും
പൊന്നാനി സി.ഐക്കും കൈമാറിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പടപ്പ് എസ്.ഐ
അച്യുതന്‍ നായരും സംഘവും ചേര്‍ന്ന് ആബിദിനെ കരിങ്കല്ലത്താണിയില്‍ നിന്ന്
പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി പൊന്നാനി കോടതിയില്‍
ഹാജരാക്കിയ ആബിദിനെ 14 ദിവസത്തേക്കാണ് റിമാന്‍റ്
ചെയ്‌തിരിക്കുന്നത്.
വ്യാജ വിലാസത്തില്‍ പാസ്‌പോര്‍ട്ട് സമ്പാദിച്ചതിനും
വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടിയെടുത്തതിനുമാണ് ആബിദിനെതിരെ കേസ്
രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നതെന്നും ഇരു കേസുകളിലും വിശദമായ തുടരന്വേഷണം
ഉണ്ടാകുമെന്നും മലപ്പുറം പോലിസ് സൂപ്രണ്ട് സേതുരാമന്‍ പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല