Image

റെയില്‍വേ ട്രാക്കില്‍ യുവതിയുടെ മൃതദേഹം കണ്െടത്തി

Published on 07 August, 2012
റെയില്‍വേ ട്രാക്കില്‍ യുവതിയുടെ മൃതദേഹം കണ്െടത്തി
ആലുവ: റെയില്‍വേ സ്റ്റേഷനു സമീപം ടൌണ്‍ഹാളിന് പിന്‍വശം 25 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം അരയ്ക്കു താഴെ വേര്‍പെട്ട നിലയില്‍ ട്രാക്കില്‍ കണ്െടത്തി. ഇന്ന് രാവിലെ ഏഴുമണിയോടെ വഴിയാത്രക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്. ട്രെയിന്‍മുന്നില്‍ ചാടി ആത്മഹത്യചെയ്തതാവാമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വെളുത്ത നിറം. പച്ചനിറത്തിലുള്ള ചുരിദാറാണ് ധരിച്ചിരിക്കുന്നത്. മൂക്കുത്തി അണിഞ്ഞിട്ടുണ്ട്. അന്യസംസ്ഥാനക്കാരിയാണെന്ന് സംശയിക്കുന്നു. സമീപത്തുനിന്നും തിരിച്ചറിയലിനു സഹായകരമായ ഒന്നും കണ്െടത്തിയിട്ടില്ല. ഇന്‍ക്വസ്റ് തയ്യാറാക്കി മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക