Image

പ്രകൃതിക്ഷോഭം: ദുരന്തനിവാരണസേനയുടെ ആദ്യസംഘം ഹെലികോപ്ടറിലെത്തും

Published on 06 August, 2012
പ്രകൃതിക്ഷോഭം: ദുരന്തനിവാരണസേനയുടെ ആദ്യസംഘം ഹെലികോപ്ടറിലെത്തും
ന്യൂഡല്‍ഹി: പ്രകൃതിക്ഷോഭം നേരിട്ട കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തനിവാരണ സേനയുടെ ആദ്യ സംഘം ഹെലികോപ്ടറില്‍ എത്തും. സേനയുടെ ആര്‍ക്കോണം യൂണിറ്റില്‍ നിന്നുള്ള അംഗങ്ങളാണ് എത്തുന്നത്. കൂടുതല്‍ സേനാംഗങ്ങള്‍ മൈസൂര്‍, വയനാട് വഴി കോഴിക്കോടും കണ്ണൂരിലും എത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പഴശി ഡാമിന്റെ കഴിയുന്നിടത്തോളം ഷട്ടറുകള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കിയതായി പറഞ്ഞ മുഖ്യമന്ത്രി നിയന്ത്രണാതീതമായ സാഹചര്യമാണ് അവിടെ നിലനില്‍ക്കുന്നതെന്നും പറഞ്ഞു. ദുരിത ബാധിതര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും നാളെയും മറ്റെന്നാളും ചേരുന്ന ക്യാബിനറ്റ് യോഗം ഇക്കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിധത്തിലുള്ള സഹായങ്ങളും ജനങ്ങള്‍ക്ക് നല്‍കാനുള്ള നിര്‍ദേശം നല്‍കിക്കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക