Image

ഒളിമ്പിക്സ് വനിതാ ഫുട്ബോള്‍: കാനഡയെ തോല്‍പ്പിച്ച് അമേരിക്ക ഫൈനലില്‍

Published on 06 August, 2012
ഒളിമ്പിക്സ് വനിതാ ഫുട്ബോള്‍: കാനഡയെ തോല്‍പ്പിച്ച് അമേരിക്ക ഫൈനലില്‍
ലണ്ടന്‍: ഒളിമ്പിക്സ് വനിതാ ഫുട്ബോള്‍ ഫൈനലില്‍ അമേരിക്ക-ജപ്പാന്‍ പോരാട്ടം. രണ്ടാം സെമിയില്‍ കാനഡയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അമേരിക്ക സ്വര്‍ണ മെഡല്‍ മത്സരത്തിന് യോഗ്യത നേടിയത്. നിശ്ചിത സമയത്ത് ഇരുടീമും 3-3ന് സമനില പാലിച്ചതിനാല്‍ അധിക സമയത്താണ് വിജയഗോള്‍ പിറന്നത്. കളിതീരാന്‍ നിമിഷങ്ങള്‍ക്ക് ബാക്കിനില്‍ക്കേ 123-ാം മിനിറ്റില്‍ അലക്സ് മോര്‍ഗനാണ് അമേരിക്കയ്ക്ക് വിജയഗോള്‍ സമ്മാനിച്ചത്. വലത് വിംഗില്‍ നിന്നും ഹേതര്‍ ഒറില്ലി നല്‍കിയ ക്രോസ് പെനാല്‍റ്റി ബോക്സില്‍ നിന്നും മനോഹരമായ ഹെഡറിലൂടെ മോര്‍ഗന്‍ ഗോളാക്കി മാറ്റുകയായിരുന്നു. നേരത്തെ ഹാട്രിക്കിലൂടെ ക്രിസ്റീന്‍ സിക്ളയര്‍ കാനഡയെ മൂന്ന് തവണ മുന്നിലെത്തിച്ചെങ്കിലും ലീഡ് നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക