Image

ചൈനയിലെ റോ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

Published on 06 August, 2012
ചൈനയിലെ റോ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
ന്യൂദല്‍ഹി: ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ബെയ്ജിങ്ങിലെ മേധാവിയെ പിരിച്ചുവിട്ടു. അടുത്തിടെ ഇന്ത്യയിലേക്ക് തിരിച്ചുവിളിച്ച ജോയന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനായ അമ്രീത് അഹ്ലുവാലിയയെയാണ് പിരിച്ചുവിട്ടത്. അതേസമയം, പിരിച്ചുവിടലിന് കാരണം വ്യക്തമാക്കിയിട്ടില്ല.

ദേശസുരക്ഷക്ക് അനിവാര്യമാണെന്ന് ബോധ്യപ്പെട്ടാല്‍ അന്വേഷണം കൂടാതെ പിരിച്ചുവിടാന്‍ ഭരണഘടനയുടെ 311 (2) വകുപ്പ് രാഷ്ട്രപതിക്ക് അധികാരം നല്‍കുന്നുണ്ട്. ഈ വകുപ്പുപ്രകാരമാണ് പിരിച്ചുവിടല്‍.
ജമ്മുകശ്മീരിന്റെ ചുമതല വഹിച്ചിരുന്നപ്പോള്‍ റിപ്പോര്‍ട്ടിങ്ങിലെ പോരായ്മ മുന്‍നിര്‍ത്തി അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരം അമ്രീതിനെതിരെ നടപടി സ്വീകരിച്ചിരുന്നു.പിരിച്ചുവിടലിന്റെ രീതി കണക്കിലെടുത്താല്‍ പിരിച്ചുവിടലിന് കാരണമായത് ഗുരുതരമായ ആരോപണങ്ങളാണെന്നാണ് സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക