Image

ഭക്ഷ്യവിഷബാധ: തലസ്ഥാനത്ത് ഒന്‍പത് വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍

Published on 06 August, 2012
 ഭക്ഷ്യവിഷബാധ: തലസ്ഥാനത്ത് ഒന്‍പത് വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍
തിരുവനന്തപുരം: ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് തലസ്ഥാനത്ത് ഒന്‍പത് വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ബേക്കറി ജംഗ്ഷന് സമീപം പ്രവര്‍ത്തിയ്ക്കുന്ന മദേഴ്സ് കിച്ചന്‍ എന്ന ഹോട്ടലില്‍ നിന്നും ഇന്നലെ രാത്രി പതിനൊന്നരയോടെ ഭക്ഷണം കഴിച്ച വിമന്‍സ് കോളജ് വിദ്യാര്‍ഥിനികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചിക്കന്‍ കഴിച്ച ശേഷം വിമന്‍സ് ഹോസ്റലിലേക്ക് പോയ പെണ്‍കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്േടാടെ ഇവര്‍ക്ക് ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. സംഭവത്തെ തുടര്‍ന്ന് ഫുഡ് സേഫ്ടി വിഭാഗം ഹോട്ടലിലെത്തി പരിശോധന നടത്തുകയും ഹോട്ടല്‍ പൂട്ടിക്കുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക