Image

അമൃതാനന്ദമയി മഠത്തില്‍ അതിക്രമം നടത്തിയ കേസിലെ പ്രതി മരിച്ചു

Published on 04 August, 2012
അമൃതാനന്ദമയി മഠത്തില്‍ അതിക്രമം നടത്തിയ കേസിലെ പ്രതി മരിച്ചു
തിരുവനന്തപുരം: അമൃതാനന്ദമയി മഠത്തില്‍ മാതാ അമൃതാനന്ദമയി ദര്‍ശനം നല്‍കുന്നതിനിടെ വേദിയിലേക്ക് ഓടിക്കയറി പരിഭ്രാന്തി സൃഷ്ടിച്ച ബിഹാര്‍ ഗയ സ്വദേശി സത്‌നാം സിംഗ്മാനെ മരിച്ച നിലയില്‍ കണ്‌ടെത്തി. ഇന്ന് രാത്രി എട്ടരയോടെയാണ് സത്‌നാം സിംഗിനെ മരിച്ച നിലയില്‍ കണ്‌ടെത്തിയത്. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. മരണകാരണം വ്യക്തമല്ല.

അമൃതാനന്ദമയീ മഠത്തിലെ അക്രമശ്രമവുമായി ബന്ധപ്പെട്ട് സത്‌നാം സിംഗിനെതിരെ പോലീസ് വധശ്രമത്തിനു കേസെടുത്തിരുന്നു. മഠത്തില്‍ അതിക്രമിച്ചു കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ദേഹോപദ്രവം ഏല്‍പ്പിച്ച് അമൃതാനന്ദമയിയെ വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. മാനാസികാസ്വാസ്ഥ്യം ഉണ്‌ടെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് പോലീസ് ഇയാളെ പേരൂര്‍ക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ജൂലൈ എട്ടിനാണ് സത്‌നാം വള്ളിക്കാവില്‍ എത്തിയത്. വിദ്യാര്‍ഥിയായ തനിക്ക് ആത്മീയ ഉണര്‍വുണ്ടാകാനാണ് എത്തിയതെന്ന് അറിയിച്ച സത്‌നാമിനു മുറി കൊടുക്കുകയായിരുന്നു. ആദ്യം ശാന്തനായി നിന്ന സത്‌നാം പിന്നീടു ബഹളം ഉണ്ടാക്കിയപ്പോള്‍ ആശ്രമം അധികൃതര്‍ ഇടപെട്ടു. അപ്പോഴാണു ലഹരിമരുന്നിന് അടിമയാണെന്നു സത്‌നാം വെളിപ്പെടുത്തിയത്. പിറ്റേന്ന് ആശ്രമത്തില്‍ നിന്നു പുറത്തുപോയ സത്‌നാം അമൃതാനന്ദമയി മഠത്തില്‍ എത്തുകയായിരുന്നു. കഴിഞ്ഞ മേയ് 30 മുതലാണ് സത്‌നാമിനെ കാണാതായത്. സത്‌നാം പഠിച്ചിരുന്ന ലക്‌നൗ റാം മനോഹര്‍ ലോഹ്യ ലോ കോളജിലെ അധ്യാപകരും ഇയാള്‍ക്കു മാനസികവിഭ്രാന്തിയുള്ളതായി അറിയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക