Image

കുട്ടിയെ കൊല്ലാന്‍ ശ്രമിച്ച മുന്‍ സൈനിക ഉദ്യോഗസ്ഥന് 10 വര്‍ഷത്തെ കഠിനതടവ്

Published on 04 August, 2012
കുട്ടിയെ കൊല്ലാന്‍ ശ്രമിച്ച മുന്‍ സൈനിക ഉദ്യോഗസ്ഥന് 10 വര്‍ഷത്തെ കഠിനതടവ്
ന്യൂഡല്‍ഹി: ആദ്യഭാര്യയിലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മൃഗീയമായി മര്‍ദ്ദിച്ചതിനും കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും മുന്‍ സൈനിക ഉദ്യോഗസ്ഥനും രണ്ടാം ഭാര്യയ്ക്കും 10 വര്‍ഷം കഠിന തടവ്. ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. റിട്ടയേര്‍ഡ് മേജര്‍ ലളിത് ബല്‍ഹാര, രണ്ടാം ഭാര്യ പ്രീതി ബല്‍ഹാറ എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. ഇരുവരും 60,000 രൂപ വീതം പിഴയൊടുക്കണമെന്നും കോടതി വിധിച്ചു. 

കൊലപാതക ശ്രമത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമം 307 -ാം വകുപ്പ് പ്രകാരം പത്ത് വര്‍ഷവും ജുവനൈല്‍ ജസ്റ്റീസ് ആക്ടിലെ ഇരുപത്തിമൂന്നാം സെക്ഷന്‍ പ്രകാരം ആറ് മാസവുമാണ് ശിക്ഷ. നിലവില്‍ 13 വയസുള്ള കുട്ടിയുടെ അമ്മ 2000 ത്തിലാണ് മരിച്ചത്. 2002 ഏപ്രിലില്‍ കീടനാശിനി കഴിച്ച നിലയില്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു. എന്നാല്‍ ഇതിനുശേഷം സ്ഥിരമായി മര്‍ദ്ദനമേറ്റ നിലയിലും തലച്ചോറിന് പരിക്കേറ്റ നിലയിലും മറ്റും കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പ്രകാരം 2009 ലാണ് ഡല്‍ഹി പോലീസ് ദമ്പതികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക