Image

മാപ്പ്‌ ചോദിക്കുന്നു: മധുര ഹണി

Published on 04 August, 2012
മാപ്പ്‌ ചോദിക്കുന്നു: മധുര ഹണി
ഡല്‍ഹി:  ചെയ്‌ത തെറ്റില്‍ മാപ്പ്‌ ചോദിക്കുനനതായി ലണ്ടന്‍ ഒളിംപിക്‌സിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ നടന്ന മാര്‍ച്ച്‌ പാസ്റ്റിലൂടെ വിവാദയായി മാറിയ മധുര ഹണി അറിയിച്ചു. ഇന്ത്യന്‍ ജനതയുടെ വികാരത്തെ മുറിപ്പെടുത്തിയതില്‍ ക്ഷമ ചോദിക്കുന്നതായും യുവതി പറഞ്ഞു.

ഒളിംപിക്‌സ്‌ ഉദ്‌ഘാടന ചടങ്ങിന്റെ വളണ്ടിയറായി പ്രവേശനം ലഭിച്ചിരുന്ന യുവതി ഇന്ത്യന്‍ സംഘത്തെ ഗ്രൗണ്ട്‌ വരെ പിന്തുടരേണ്ടിയിരുന്നു. എന്നാല്‍ അവിടെ നിന്നും തിരിച്ചു പോകുന്നതിനു പകരം, ഇന്ത്യന്‍ സംഘത്തിന്റെ എതിര്‍പ്പ്‌ വകവെക്കാതെ യുവതി മാര്‍ച്ച്‌ പാസ്റ്റില്‍ പങ്കെടുക്കുകയായിരുന്നു.

സംഭവം ഇന്ത്യയ്‌ക്കു അപമാനമുണ്ടാക്കുകയും, സംഭവത്തില്‍ ഇന്ത്യ ഒളിംപിക്‌സ്‌ സംഘാടകരോട്‌ വിശദീകരണം തേടുകയും ചെയ്‌തിരുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ സംഘാടക കമ്മറ്റി ഇന്ത്യക്ക്‌ കത്തയക്കുകയും, യുവതിയുടെ അക്രഡിറ്റേഷന്‍ റദ്ദ്‌ ചെയ്യുകയും ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക