Image

ശ്രീകൃഷ്ണ ജന്മഷ്ടമി ആഘോഷങ്ങള്‍ ഡാളസ് ക്ഷേത്രത്തില്‍ ആഗസ്റ്റ് 10 മുതല്‍ 12 വരെ

പി.പി.ചെറിയാന്‍ Published on 04 August, 2012
ശ്രീകൃഷ്ണ ജന്മഷ്ടമി ആഘോഷങ്ങള്‍ ഡാളസ് ക്ഷേത്രത്തില്‍ ആഗസ്റ്റ് 10 മുതല്‍ 12 വരെ
ഡാളസ്: ഡി.എഫ്.ഡബ്‌ളിയൂ ഹിന്ദു ടെംബിള്‍ സൊസൈറ്റി ആഗസ്റ്റ് 10 മുതല്‍ 12 വരെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു.

ധര്‍മ്മച്യൂതിയില്‍ നിന്നും മനുഷ്യരാശിയെ വീണ്ടെടുക്കുവാന്‍ വസുദേവരുടേയും ദേവകിയുടെയും എട്ടാമത്തെ പുത്രനായി ഭൂമിയില്‍ അവതരിച്ച ഭഗവാന്‍ കൃഷ്ണന്റെ ജന്മദിന സ്മരണ പുതുക്കുന്ന ദിവസമാണ് ജന്മാഷ്ടമിയായി ആഘോഷിക്കുന്നത്.

ഇതിനോടനുബന്ധിച്ച് ഓഗസ്റ്റ് 10 വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് ഓംകാര്‍ ഗ്രൂപ്പിന്റേയും അര്‍ദ്ധരാത്രിയില്‍ ആരതി ടീമിന്റേയും ഭജന ഉണ്ടായിരിക്കും. ആഗസ്റ്റ് 12 ഞായറാഴ്ച രാവിലെ 10 മുതല്‍ 11.30വരെ ക്ഷേത്രത്തിനകത്തും 11.30 ന് ക്ഷേത്രത്തിന് പുറത്തും വിവിധ പരിപാടികള്‍ ഉണ്ടായിരിക്കുമെന്ന് ഹിന്ദു ടെംബിള്‍ സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
214 357 2844
214 893 4139
ശ്രീകൃഷ്ണ ജന്മഷ്ടമി ആഘോഷങ്ങള്‍ ഡാളസ് ക്ഷേത്രത്തില്‍ ആഗസ്റ്റ് 10 മുതല്‍ 12 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക