Image

പാസ്റ്റര്‍ ടിനു ജോര്‍ജ്ജിന്റെ വചനപ്രഘോഷണം ഡാളസ്സില്‍ ആഗസ്റ്റ് 10 മുതല്‍

പി.പി.ചെറിയാന്‍ Published on 03 August, 2012
പാസ്റ്റര്‍ ടിനു ജോര്‍ജ്ജിന്റെ വചനപ്രഘോഷണം ഡാളസ്സില്‍ ആഗസ്റ്റ് 10 മുതല്‍
കരോള്‍ട്ടണ്‍ : ഡാളസ്സില്‍ ആദ്യമായി സന്ദര്‍ശനത്തിനെത്തുന്ന സുപ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രാസംഗികന്‍ പാസ്‌ററര്‍ ടിനു ജോര്‍ജ്ജിന്റെ വചന പ്രഘോഷണവും, സൗഖ്യദായക ശുശ്രൂഷയും ആഗസ്റ്റ് 10 മുതല്‍ 12 വരെ ഡാളസ്സില്‍ സംഘടിപ്പിക്കുന്നു.

ഹെവണ്‍ലി കോള്‍ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഹാര്‍വെസ്റ്റ് ഓഫ് ജോയ് 2012 കണ്‍വന്‍ഷനിലാണ് പാസ്റ്റര്‍ ടിനു ജോര്‍ജ്ജ് മുഖ്യാതിഥിയായി എത്തുന്നത്.

ആഗസ്റ്റ് 10, 11, 12 തീയ്യതികളില്‍ വൈകീട്ട് 6.30 മുതല്‍ 9വരെ കരോള്‍ട്ടണ്‍ 3918 ഓള്‍ഡ് ഡെന്റനില്‍ നടത്തപ്പെടുന്ന ഈ പ്രത്യേക യോഗങ്ങളില്‍ എല്ലാവരും പ്രാര്‍ത്ഥനാപൂര്‍വ്വം വന്ന് പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് ഹെവന്‍ലി കോള്‍ മിഷന്‍ ചര്‍ച്ച് പാസ്റ്റര്‍ എബ്രഹാം ജോണ്‍(രജിത്), ബീന മാത്യൂ, ജസ്റ്റിന്‍ വര്‍ഗ്ഗീസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
പാസ്റ്റര്‍ അബ്രഹാം ജോണ്‍-214 422 6208
ബീന മാത്യൂ-972 768 9356
ജസ്റ്റിന്‍ വര്‍ഗ്ഗീസ്-214 466 9922
പാസ്റ്റര്‍ ടിനു ജോര്‍ജ്ജിന്റെ വചനപ്രഘോഷണം ഡാളസ്സില്‍ ആഗസ്റ്റ് 10 മുതല്‍
പാസ്റ്റര്‍ ടിനു ജോര്‍ജ്ജിന്റെ വചനപ്രഘോഷണം ഡാളസ്സില്‍ ആഗസ്റ്റ് 10 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക