Image

വി.ഡി. സതീശന്‍ ഉപസമിതിയെ ആക്ഷേപിച്ചത് ശരിയായില്ലെന്ന് ജോണി നെല്ലൂര്‍

Published on 03 August, 2012
വി.ഡി. സതീശന്‍ ഉപസമിതിയെ ആക്ഷേപിച്ചത് ശരിയായില്ലെന്ന് ജോണി നെല്ലൂര്‍
കോട്ടയം: നെല്ലിയാമ്പതി സന്ദര്‍ശിച്ച യുഡിഎഫ് ഉപസമിതിയെ വി.ഡി. സതീശന്‍ എംഎല്‍എ ആക്ഷേപിച്ചത് ശരിയായില്ലെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് വര്‍ക്കിംഗ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍. സതീശന്റെ പ്രസ്താവനയിലുള്ള വേദന മുഖ്യമന്ത്രിയെയും യുഡിഎഫ് കണ്‍വീനറെയും അറിയിക്കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. നെല്ലിയാമ്പതി സന്ദര്‍ശനത്തിനിടെ പി.സി. ജോര്‍ജ് മാധ്യമങ്ങളെ കണ്ടത് ശരിയായ കീഴ്വഴക്കമല്ലെന്ന് പറഞ്ഞ ജോണി നെല്ലൂര്‍ രാഷ്ട്രീയക്കാരില്‍ നിന്ന് ജനം മാന്യമായ പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. നെല്ലിയാമ്പതിയില്‍ കയേറ്റക്കാരില്ലെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക